തായ്‌വാൻ വ്യോമാതിർത്തിക്ക് ചുറ്റും പറന്നത് 153 ചൈനീസ് സൈനിക വിമാനങ്ങൾ; ജാഗ്രതയിൽ രാജ്യം
തായ്‌വാൻ തങ്ങളുടെ വ്യോമാതിർത്തിക്ക് ചുറ്റും 153 ചൈനീസ് സൈനിക വിമാനങ്ങൾ കണ്ടെത്തിയതായി റിപ്പോർട്ട് ചെയ്തു.ചൊവ്വാഴ്ച പുറത്തുവിട്ട ഔദ്യോഗിക വാർത്താക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. യുദ്ധവിമാനങ്ങൾ, ഡ്രോണുകൾ, യുദ്ധക്കപ്പലുകൾ, ദ്വീപിനെ വലയം ചെയ്യുന്ന കോസ്റ്റ് ഗാർഡ് ബോട്ടുകൾ എന്നിവ ഉൾപ്പടെ വലിയ തോതിലുള്ള സൈനിക അഭ്യാസങ്ങളാണ് ചൈന നടത്തിയതെന്നും തായ്‌വാൻ ഭരണകൂടം പറയുന്നു . തായ്‌പേയ്‌ക്കും ബെയ്‌ജിംഗിനുമിടയിൽ സംഘർഷം നിരന്തരം ഉയരുന്ന സമയത്താണ് അഭ്യാസപ്രകടനങ്ങൾ നടക്കുന്നത്. ഇതിനിടെ തായ്‌വാനിലെ ജനാധിപത്യം സംരക്ഷിക്കുമെന്ന് തായ്‌വാൻ പ്രസിഡൻ്റ് ലായ് ചിംഗ്-ടെയുടെ ഭരണകൂടം പ്രതിജ്ഞയെടുത്തു. സംഭവത്തിൽ തായ്‌വാൻ പ്രതിരോധ മന്ത്രാലയം അതീവ ജാഗ്രതയിലാണ്. കണ്ടെത്തിയ വിമാനങ്ങളിൽ 111 എണ്ണം തായ്‌വാൻ കടലിടുക്കിൻ്റെ മീഡിയൻ ലൈൻ കടന്നതായും റിപ്പോർട്ടുണ്ട് .”അനുയോജ്യമായ ശക്തികളെ” വിന്യസിക്കുകയും പുറം ദ്വീപുകളുടെ ജാഗ്രതാ നില ഉയർത്തുകയും ചെയ്തതായും തായ്‌വാൻ ഭരണകൂടം അറിയിക്കുന്നു.