ദീപാവലിക്ക് മുന്നോടിയായി ഡൽഹിയിൽ പടക്കങ്ങൾ നിരോധിച്ചു

0

ന്യൂഡൽഹി: എല്ലാത്തരം പടക്കങ്ങളുടെയും ഉൽപ്പാദനം, സംഭരണം, വിൽപ്പന, ഉപയോഗം എന്നിവയ്ക്ക് ഡൽഹി സർക്കാർ തിങ്കളാഴ്ച അടിയന്തര നിരോധനം ഏർപ്പെടുത്തി. അതേസമയം , ദീപാവലി സമയത്ത് പടക്കങ്ങൾക്ക് വാർഷിക നിയന്ത്രണത്തിന് പിന്നിലെ യുക്തിയെ ചോദ്യം ചെയ്ത ഡൽഹി ബി.ജെ.പി, ശാസ്ത്രീയ തെളിവുകളൊന്നും ഹാജരാക്കാതെ ആം ആദ്മി പാർട്ടി (എഎപി) സർക്കാർ ഇത് നടപ്പാക്കുകയാണെന്നും പ്രസ്താവനയിൽ ആരോപിച്ചു. ശൈത്യകാലത്ത് വർദ്ധിച്ചുവരുന്ന മലിനീകരണം കണക്കിലെടുത്ത്, ഇന്ന് മുതൽ ജനുവരി 1 വരെ പടക്കങ്ങളുടെ ഉൽപ്പാദനം, സംഭരണം, വിൽപ്പന, ഉപയോഗം എന്നിവയ്ക്ക് നിരോധനംഏർപ്പെടുത്തിയിരിക്കുകയാണെന്നായിരുന്നു ഡൽഹി പരിസ്ഥിതി മന്ത്രി ഗോപാൽ റായിയുടെ പ്രഖ്യാപനം. വായു മലിനീകരണം തടയാനുള്ള സർക്കാരിൻ്റെ ശ്രമങ്ങളെ പിന്തുണയ്ക്കാൻ ഡൽഹിയിലെ താമസക്കാരോട് അഭ്യർത്ഥിച്ചു.

You might also like