ലബനനിലെ യുഎൻ സമാധാനസേനയെ പിൻവലിക്കണമെന്ന ഇസ്രയേലിന്റെ ആവശ്യം തള്ളി ഐക്യരാഷ്ട്രസഭ.
ന്യൂയോർക്ക്: ലബനനിലെ യുഎൻ സമാധാനസേനയെ പിൻവലിക്കണമെന്ന ഇസ്രയേലിന്റെ ആവശ്യം തള്ളി ഐക്യരാഷ്ട്രസഭ. സമാധാനസേന ലബനനിൽ തുടരുമെന്ന് യുഎൻ സമാധാനദൗത്യങ്ങളുടെ മേധാവി ഷോൺ പിയേർ ലാക്വ ഇന്നലെ അറിയിച്ചു. ഈ തീരുമാനത്തിനു യുഎൻ രക്ഷാസമിതിയുടെ പിന്തുണയുണ്ട്. ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവാണ് സമാധാനസേനയെ പിൻവലിക്കണമെന്നാശ്യപ്പെട്ടത്. തെക്കൻ ലബനനിൽ ഹിസ്ബുള്ളകൾക്കെതിരേ ഓപ്പറേഷൻ നടത്തുന്ന ഇസ്രേലി സേന സമാധാന സേനയെ മനഃപൂർവം ആക്രമിക്കുന്നതായി ആരോപണമുണ്ട്. വ്യത്യസ്ത സംഭവങ്ങളിലായി അഞ്ചു സമാധാന സേനാംഗങ്ങൾക്കു പരിക്കേറ്റു.