ജമ്മു കശ്മീരിലെ കിഷ്ത്വറിൽ 68 വീടുകൾ അഗ്നിക്കിരയായി

0

കിഷ്ത്വാർ : ജമ്മു കശ്മീരിലെ കിഷ്ത്വാറിലെ മുളവർവാൻ ഗ്രാമത്തിൽ ചൊവ്വാഴ്ച ഉച്ചയ്ക്ക് വൻ തീപിടിത്തം ഉണ്ടായതായി റിപ്പോർട്ട് . തീപിടിത്തത്തിൽ 68 വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചതായി പോലീസ് അറിയിച്ചു. കിഷ്ത്വാറിലെ മുളവർവാൻ ഗ്രാമത്തിൽ തീപിടുത്തത്തിൽ വീടുകൾ നശിച്ചതിനെ തുടർന്ന് പ്രദേശവാസികൾ സഹായം തേടുകയായിരുന്നു . നിരവധി വീടുകൾ അഗ്നിക്കിരയായതായും റിപ്പോർട്ടുണ്ട്. അതിനിടെ, താമസക്കാരെ മാറ്റിപ്പാർപ്പിക്കുകയും അവർക്ക് താത്കാലിക പാർപ്പിടങ്ങൾ ഒരുക്കുകയും ചെയ്തു. കുടുംബങ്ങൾക്ക് ഭക്ഷണം, വസ്ത്രം, മെഡിക്കൽ സാമഗ്രികൾ എന്നിവ ഉൾപ്പെടെയുള്ള ദുരിതാശ്വാസ സാമഗ്രികൾ ഭരണകൂടം നൽകി. വിവരം അറിഞ്ഞ ഉടൻ ദുരന്തനിവാരണ സേനയെ സംഭവസ്ഥലത്തേക്ക് അയച്ചിരുന്നു. 40 വീടുകൾക്ക് തീപിടിച്ചതായാണ് ആദ്യം പുറത്ത് വന്ന റിപ്പോർട്ട് . എന്നാൽ ഇന്ന് 68 വീടുകളിൽ തീപിടുത്തം ഉണ്ടായതായി കണ്ടെത്തുകയായിരുന്നു.

You might also like