ദുബൈയിലെ വാടക നിരക്കിൽ കുറവുണ്ടാകുമെന്ന് റിപ്പോർട്ട്
ദുബൈ: ഒന്നര വർഷത്തിനു ശേഷം ദുബൈയിലെ വാടക നിരക്കിൽ കുറവുണ്ടാകുമെന്ന് അന്താരാഷ്ട്ര റേറ്റിങ് ഏജൻസിയായ എസ് ആന്റ് പി ഗ്ലോബൽ. പുതിയ കെട്ടിട നിർമാണ പദ്ധതികൾ നിരക്ക് കുറയ്ക്കാൻ സഹായമാകുമെന്നാണ് ഏജൻസിയുടെ വിലയിരുത്തൽ. ശക്തമായ നിലയിലാണ് ദുബൈയുടെ സമ്പദ് വ്യവസ്ഥയെന്നും എസ് ആൻറ് പി പറയുന്നു.
താമസവാടക കുത്തനെ കൂടിക്കൊണ്ടിരിക്കുന്ന ദുബൈയിൽ ഒന്നര വർഷത്തിനു ശേഷം ട്രന്റ് മാറുമെന്നാണ് യുഎസ് ആസ്ഥാനമായ എസ് ആന്റ് പി ഗ്ലോബലിന്റെ റിപ്പോർട്ട്. കോവിഡ് മഹാമാരിക്ക് ശേഷം നഗരത്തിൽ ആരംഭിച്ച വൻകിട പ്രോജക്ടുകൾ പൂർത്തിയാകുന്നതോടെ വാടകയിൽ കുറവുണ്ടാകുമെന്നാണ് എസ് ആന്റ് പിയുടെ പഠനം. ആവശ്യമുള്ളതിനേക്കാൾ കൂടുതൽ താമസ സൗകര്യങ്ങൾ പതിനെട്ടു മാസത്തിന് ശേഷം ലഭ്യമാകുമെന്നാണ് പഠനം പറയുന്നത്.