മീസില്‍സ് വാക്‌സിനേഷന്‍ ക്യാംപയിന് തുടക്കം കുറിച്ച് യു.എ.ഇ

0

ദുബായ്: നാഷണല്‍ സപ്ലിമെന്ററി മീസില്‍സ് ഇമ്മ്യൂണൈസേഷന്‍ ക്യാമ്പയിന് ആരോഗ്യ മന്ത്രാലയം തുടക്കം കുറിച്ചു. മീസീല്‍സ്, മുണ്ടിനീര്, റൂബെല്ല എന്നിവക്കുള്ളയിരിക്കും വാക്‌സിനേഷന്‍.  ”നിങ്ങളെ സംരക്ഷിക്കുക, നിങ്ങളുടെ സമൂഹത്തെ സംരക്ഷിക്കുക” എന്ന പ്രമേയത്തെ അടിസ്ഥാനമാക്കി ആരംഭിച്ച ക്യാമ്പയിന്‍ 2030ല്‍ മീസീല്‍സ് ഉന്മൂലനം ചെയ്യാനുള്ള മീസില്‍സ് നിവാരണ പദ്ധതിയുടെ ഭാഗമാണ്.

രോഗത്തെ പ്രതിരോധിക്കാനുള്ള ഏറ്റവും സുരക്ഷിതവും ഫലപ്രദവുമായ മാര്‍ഗം വാക്‌സിനേഷനായതു കൊണ്ട് അതിനായിരിക്കും പ്രഥമ പരിഗണനയെന്ന് ആരോഗ്യ മന്ത്രാലയം പ്രതികരിച്ചു. ക്യാമ്പയിന്റെ വിജയത്തിന് പൗരസമൂഹത്തിന്റെ ഭാഗത്തു നിന്നുള്ള പിന്തുണയും അനിവാര്യമാണെന്ന് പൊതു ആരോഗ്യ വകുപ്പില്‍ അസിസ്റ്റന്റ് സെക്രട്ടറിയായ ഡോക്ടര്‍ ഹുസൈന്‍ അബ്ദുല്‍ റഹ്മാന്‍ പറഞ്ഞു.

You might also like