ഇന്ത്യന്‍ സഞ്ചാരികള്‍ക്ക് അനുവദിച്ച ഫ്രീ വിസ പ്രവേശനം അനിശ്ചിത കാലത്തേക്ക് നീട്ടി തായ്‌ലന്‍ഡ്
ന്യൂഡല്‍ഹി: ഇന്ത്യന്‍ സഞ്ചാരികള്‍ക്ക് അനുവദിച്ച ഫ്രീ വിസ പ്രവേശനം അനിശ്ചിത കാലത്തേക്ക് നീട്ടി തായ്‌ലന്‍ഡ്. ഫ്രീ വിസ പ്രവേശന കാലാവധി ഇന്ന് അവസാനിക്കാനിരിക്കെയാണ് തായ്‌ലന്‍ഡ് ടൂറിസം അതോറിറ്റി പ്രവേശനം അനിശ്ചിത കാലത്തേക്ക് നീട്ടി ഉത്തരവിറക്കിയത്. ഒരു ഇന്ത്യന്‍ പൗരന് നിലവിലെ നിയമ പ്രകാരം 60 ദിവസം വരെ വിസയില്ലാതെ തായ്‌ലന്‍ഡില്‍ കഴിയാം. പ്രാദേശിക ഇമിഗ്രേഷന്‍ ഓഫിസ് വഴി വിസ 30 ദിവസം കൂടി നീട്ടാനും സാധിക്കും.
ന്യൂഡല്‍ഹിയിലെ റോയല്‍ തായ്‌ലന്‍ഡ് എംബസിയും ഫ്രീ വിസ പ്രവേശനം അനിശ്ചിത കാലത്തേക്ക് നീട്ടിയ വിവരം സ്ഥിരീകരിച്ചിട്ടുണ്ട്. സഞ്ചാരികള്‍ക്കുള്ള പ്രവേശന നടപടികള്‍ ലളിതമാക്കുന്നതിന്റെ ഭാഗമായാണ് തായ്‌ലന്‍ഡ് ഫ്രീ വിസ സംവിധാനം നടപ്പാക്കിയത്. തായ്‌ലന്‍ഡിലേക്ക് ഇന്ത്യന്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്നതിന്റെ ഭാഗമായി നിരവധി ഇളവുകളാണ് അധികൃതര്‍ പ്രഖ്യാപിക്കാറുള്ളത്.