ലബനോനിൽ ഉടനീളം ഇസ്രായേൽ വ്യോമാക്രമണം
ലബനോനിൽ ഉടനീളം ഇസ്രായേൽ വ്യോമാക്രമണം. വെടി നിർത്തിയ ശേഷം ഹിസ്ബുള്ള ഇസ്രായേലിലേക്ക് 2 മോട്ടോർ ഷെല്ലുകൾ വിക്ഷേപിച്ചിരുന്നു. ഇസ്രായേൽ ലക്ഷ്യമാക്കി മോട്ടോർ ഷെല്ലുകൾ വിക്ഷേപിച്ചതിനു മറുപടിയായാണിപ്പോൾ വീണ്ടും ലബനോനിൽ ഇസ്രായേൽ ആക്രമണം നടത്തിയത്.
ഇതിനിടെ മിഡിലിസിറ്റിൽ യുദ്ധഭീതി വിതച്ച ട്രമ്പിന്റെ പ്രസ്ഥാവന അറബ് മേഖലയ്ക്ക് ഓർക്കാപ്പുറത്തുള്ള തിരിച്ചടിയായി. ജനവരി 20…2025നുള്ളിൽ ഹമാസ് ഇസ്രായേൽ ബന്ദികളേ മുഴുവൻ വിട്ടയച്ചില്ലെങ്കിൽ മിഡിലീസ്റ്റിലെ നരക തുല്യമായ അവസ്ഥ അതിനു പ്രതിഫലമായി നല്കേണ്ടിവരും എന്നായിരുന്നു ട്രമ്പിന്റെ മുന്നറിയിപ്പ്. ട്രമ്പ് അധികാരം ഏല്ക്കുന്നത് 2025 ജനവരി 2ഒനാണ്. 20നു തന്നെ മിഡിലീസ്റ്റിലേക്കുള്ള ട്രാജറ്റ് ട്രമ്പ് തയ്യാറാക്കി കഴിഞ്ഞു. ഇതോടെ ഗാസ നരകത്തിൽ നിന്നും വീണ്ടും നരകത്തിലേക്ക് പോകും എന്ന് മാത്രമല്ല ട്രമ്പ് മിഡിലീസ്റ്റിനെയും കൂടി ഈ നരകത്തിലേക്ക് കൂട്ടിവയ്ക്കും എന്ന് മുന്നറിയിപ്പ് നല്കുന്നു.
ഇസ്രായേലും ഇറാൻ പിന്തുണയുള്ള ഭീകര സംഘടനയും തമ്മിലുള്ള വെടിനിർത്തൽ കഴിഞ്ഞയാഴ്ച പ്രാബല്യത്തിൽ വന്നതിന് ശേഷം ആദ്യമായി ട്ടാണ് ഇസ്രായേലിലേക്ക് ആക്രമണം ഉണ്ടാകുന്നത്. മൗണ്ട് ഡോവ് ഏരിയയിൽ ഹിസ്ബുള്ള രണ്ട് മോർട്ടാർ ഷെല്ലുകളാണ് ഇസ്രായേലിലേക്ക് വിക്ഷേപിച്ചത്. പോർട്ടബിൾ ആയ ലോഞ്ചറുകളിൽ നിന്നും തൊടുത്ത് വിടുന്ന ചെറിയ മിസൈൽ ഷെല്ലുകളാണ് മോട്ടോറുകൾ. മോർട്ടാറുകൾ വിക്ഷേപിച്ചതിന് ശേഷം തിങ്കളാഴ്ച വൈകുന്നേരം ഇസ്രായേൽ സൈന്യം ലെബനനിൽ വ്യോമാക്രമണം നടത്തുകയായിരുന്നു. ലെബനനിലുടനീളം ഹിസ്ബുള്ള പ്രവർത്തകരെയും ഡസൻ കണക്കിന് റോക്കറ്റ് ലോഞ്ചറുകളും കേന്ദ്രങ്ങളും ആക്രമിച്ചതായി ഇസ്രായേൽ പ്രതിരോധ സേന പ്രസ്താവനയിൽ പറഞ്ഞു.