ബഹുരാഷ്ട്ര കമ്പനികൾക്ക് 15% നികുതി ഏർപ്പെടുത്തി യു.എ.ഇ: ജനുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ വരും

0

ദുബൈ: യു.എ.ഇയിൽ പ്രവർത്തിക്കുന്ന ബഹുരാഷ്ട്ര കമ്പനികൾക്ക് പുതിയ നികുതി ഏർപ്പെടുത്തി. ജനുവരി മുതൽ എം.എൻ.സികൾ ലാഭത്തിന്റെ 15 ശതമാനം വാർഷിക നികുതി നൽകേണ്ടി വരും. 750 ദശലക്ഷം യൂറോയിൽ കൂടുതൽ ആഗോളവരുമാനമുള്ള ബഹുരാഷ്ട്ര കമ്പനികൾക്കാണ് യു.എ.ഇ പുതിയ നികുതി ഏർപ്പെടുത്തിയത്. ഡൊമസ്റ്റിക് മിനിമം ടോപ്പപ്പ് ടാക്‌സ് എന്ന പേരിൽ ധമന്ത്രാലയമാണ് പുതിയ നികുതി ഏർപ്പെടുത്തിയത്.

2025 ജനുവരി ഒന്ന് മുതൽ വൻകിട മൾട്ടി നാഷണൽ കമ്പനികൾ ഈ നികുതി നൽകേണ്ടി വരും. നിലവിൽ യു.എ.ഇയിൽ ഒമ്പത് ശതമാനമാണ് വാണിജ്യ സ്ഥാപനങ്ങളുടെ കോർപറേറ്റ് ടാക്‌സ്. നാല് സാമ്പത്തികവർഷത്തിൽ രണ്ട് വർഷം 750 മില്യണോ അതിൽ കൂടുതലോ യൂറോ കൂടുതൽ ആഗോളവരുമാനമുണ്ടാക്കുന്ന എം.എൻ.സികളാണ് പുതിയ നൽകേണ്ടി വരിക. നികുതി സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ധനമന്ത്രാലയം പിന്നീട് പുറത്തുവിടും. യു.എ.ഇയിലെ നികുതി രംഗം ആഗോളതലത്തിൽ സുതാര്യമാക്കാനും കമ്പനികളുടെ മത്സരക്ഷമത പ്രോൽസാഹിപ്പിക്കാനുമാണ് പുതിയ നികുതി ലക്ഷ്യമിടുന്നെതെന്ന് ധനമന്ത്രാലയം പറഞ്ഞു.

You might also like