ഡെമോക്രാറ്റിക് റിപ്പബ്ലിക് ഒഫ് കോംഗോയിൽ
കിൻഷസ: ഡെമോക്രാറ്റിക് റിപ്പബ്ലിക് ഒഫ് കോംഗോയിൽ (ഡി.ആർ കോംഗോ) ആശങ്കയായി അജ്ഞാത രോഗം പടരുന്നു. ഒക്ടോബർ 24 മുതൽ ഡിസംബർ 5 വരെ 406 കേസുകൾ കണ്ടെത്തിയെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യു.എച്ച്.ഒ) അറിയിച്ചു. 31 പേർ മരിച്ചു. ക്വാൻഗോ പ്രവിശ്യയിലെ പാൻസി മേഖലയിലാണ് രോഗവ്യാപനം.
പനി, ചുമ, തലവേദന, ജലദോഷം, ശരീര വേദന എന്നിവയാണ് രോഗ ലക്ഷണങ്ങൾ. കുട്ടികളെയും പോഷകാഹാരക്കുറവുള്ളവരെയുമാണ് രോഗം തീവ്രമായി ബാധിക്കുന്നത്. കോംഗോയിലെത്തിയ ഡബ്ല്യു.എച്ച്.ഒ സംഘം പരിശോധനയ്ക്കായി സാമ്പിളുകൾ ശേഖരിച്ചു. മലേറിയ മുതൽ കൊവിഡ് 19 അടക്കമുള്ള രോഗങ്ങൾ സംശയനിഴലിലാണ്.