
ലോകത്തിലെ ഏറ്റവും വലിയ ഹൈടെക്ക് നാവിക കപ്പല്‍ അവതരിപ്പിച്ച് ചൈന
സൈനിക ബലം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ചൈന ലോകത്തിലെ ഏറ്റവും വലിയ ഹൈടെക്ക് ആക്രമണ കപ്പല്‍ പുറത്തിറക്കി. ചൈന തങ്ങളുടെ പുതിയ ആറാം തലമുറ ഹെവി സ്റ്റെല്‍ത്ത് ഫൈറ്റര്‍ ജെറ്റ് പരീക്ഷിക്കുന്നതിന്റെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് J-36 എന്ന് പേരിട്ടിരിക്കുന്ന ഹൈടെക്ക് നാവിക കപ്പല്‍ പുറത്തിറക്കിയിരിക്കുന്നത്. 2024ല്‍ രാജ്യത്തിന്റെ പ്രതിരോധ ചെലവ് 7.2 ശതമാനം വര്‍ധിച്ച് 1.67 ട്രില്യണ്‍ യുവാന്‍ ആയിത്തീര്‍ന്നതോടെ, യുദ്ധകാലാടിസ്ഥാനത്തില്‍ തങ്ങളുടെ സൈനിക ശേഷി വര്‍ദ്ധിപ്പിക്കുകയും ചെയ്തു. ഇതിനെ തുടര്‍ന്നാണ് ചൈന അത്യാധുനിക രീതിയിലുള്ള യുദ്ധ വിമാനങ്ങളും യുദ്ധക്കപ്പലുകളും പുറത്തിറക്കുന്നതെന്നാണ് വിവരം. അമേരിക്കയുടേതിനേക്കാള്‍, 230 മടങ്ങ് ശേഷിയുള്ള ലോകത്തിലെ ഏറ്റവും വലിയ യുദ്ധക്കപ്പലാണ് ചൈന പുറത്തിറക്കിയിരിക്കുന്നത്.
ചൈനയുടെ ആംഫിബിയസ് ആക്രമണ കപ്പല്‍
ചൈനീസ് ടൈപ്പ് 076 ആംഫിബിയസ് ആക്രമണ കപ്പല്‍ കഴിഞ്ഞ ദിവസമാണ് ഷാങ്ഹായിലെ കപ്പല്‍ശാലയില്‍ നിന്ന് വെള്ളത്തിലേയ്ക്കിറക്കിയത്. പീപ്പിള്‍സ് ലിബറേഷന്‍ നേവിയാണ് ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. തെക്കുപടിഞ്ഞാറന്‍ ചൈനീസ് പ്രവിശ്യയിലാണ് സിചുവാന്‍ എന്ന് നാമകരണം ചെയ്യപ്പെട്ട കപ്പല്‍ ഇറക്കിയിരിക്കുന്നത്. പുതിയ കപ്പല്‍ നാവികസേനയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനും, ചൈനയുടെ അധീനതയില്‍ വരുന്ന കടലില്‍ അതിന്റെ ദീര്‍ഘദൂര പ്രവര്‍ത്തന ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും സാധിക്കുമെന്ന് ചൈനീസ് നാവിക സേന പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.
സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള സിന്‍ഹുവ വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ട് അനുസരിച്ച്, സിചുവാന്‍ യുദ്ധക്കപ്പലിന് ഏകദേശം 40,000 ടണ്ണിലധികം ഫുള്‍-ലോഡ് വഹിക്കാനാകും. ഒരു മുഴുനീള ഡെക്കിനൊപ്പം സൂപ്പര്‍ സ്ട്രക്ചറും ഇതിലുണ്ട്. ഫിക്‌സഡ് വിംഗ് എയര്‍ക്രാഫ്റ്റുകള്‍, ഹെലികോപ്റ്ററുകള്‍, യുദ്ധവിമാനങ്ങള്‍ എന്നിവ കൊണ്ടുപോകാന്‍ പ്രാപ്തിയുള്ളതാണ്.
ലോകമെമ്പാടും സേവനത്തിലുള്ള അമേരിക്കയുടെ യുദ്ധക്കപ്പല്‍ യുഎസ്എസ് ജെറാള്‍ഡ് ആര്‍ ഫോര്‍ഡിനു പോലും ഇത്രയും സംവിധാനങ്ങളില്ലെന്നാണ് വിവരം. അതേസമയം, ചൈനയുടെ ആറാം തലമുറ യുദ്ധവിമാനങ്ങള്‍ എന്ന് വിശേഷിപ്പിക്കുന്ന ജെ-36 ജെറ്റുകളെ കുറിച്ചുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു
