
സംസ്ഥാനത്ത് രണ്ട് എ.ഐ. മികവിന്റെ കേന്ദ്രങ്ങൾ: 20 കോടി രൂപവീതം ഭരണാനുമതി
തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് എ.ഐ. മികവിന്റെ കേന്ദ്രങ്ങൾ വരും. കേന്ദ്ര ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയത്തിന്റെ കീഴിലുള്ള ഇന്ത്യ എ.ഐ. മിഷൻ, ഐ.ബി.ഡി. എന്നിവയുമായി സഹകരിച്ചാണ് കേന്ദ്രങ്ങൾ സ്ഥാപിക്കുക. കൊച്ചിയിലെ ഡിജിറ്റൽ ഹബ്ബിൽ കേരള സ്റ്റാർട്ടപ്പ് മിഷന്റെ കീഴിൽ ബയോ എ.ഐ.യിൽ ശ്രദ്ധ കേന്ദ്രീകരിച്ചുള്ളതാണ് ആദ്യ പദ്ധതി. തിരുവനന്തപുരത്ത് ഡിജിറ്റൽ യൂണിവേഴ്‌സിറ്റിക്ക് കീഴിൽ പൊതു ഉദ്ദേശ്യത്തിലുള്ളതാണ് രണ്ടാമത്തെ പദ്ധതി. ഇന്ത്യ എ.ഐ. മിഷന്റെ സ്റ്റാർട്ടപ്പ് ഫിനാൻസിങ്ങിൽ ഉൾപ്പെടുത്തി പദ്ധതികൾക്കായി 20 കോടി രൂപവീതം ഭരണാനുമതി ലഭിച്ചു.
