
‘അമേരിക്കന്‍ ഉപരോധം മറി കടന്നാല്‍ ഇറാന്റെ കപ്പലുകള്‍ കടലിന്റെ അടിത്തട്ടിലെത്തും’: കടുത്ത മുന്നറിയിപ്പുമായി ട്രംപ്
വാഷിങ്ടണ്‍: അമേരിക്കയുടെ നാവിക ഉപരോധം മറികടക്കാന്‍ ശ്രമിച്ചാല്‍ ഇറാനിയന്‍ കപ്പലുകള്‍ കടലില്‍ മുക്കുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കയുടെ നാവിക ഉപരോധം മറികടന്ന് ഖാര്‍ഗ് ദ്വീപില്‍ നിന്ന് ഇറാന്റെ എണ്ണക്കപ്പലുകള്‍ ഒരുങ്ങുന്നതായുള്ള റി്പപോള്‍ട്ടുകള്‍ പുറത്തു വന്ന സാഹചര്യത്തിലാണ് ട്രംപിന്റെ മുന്നറിയിപ്പ്.
ഫോക്‌സ് ന്യൂസിന് നല്‍കിയ ടെലിഫോണ്‍ അഭിമുഖത്തിലാണ് യുഎസ് പ്രസിഡന്റ് കടുത്ത നിലപാട് വ്യക്തമാക്കിയത്. ഇറാന്‍ ഉപരോധം മറികടന്നാല്‍ ഇറാന്റെ കപ്പലുകളും മറ്റു യുദ്ധക്കപ്പലുകളെപ്പോലെ കടലിന്റെ അടിത്തട്ടിലെത്തുമെന്നായിരുന്നു മുന്നറിയിപ്പ്.
ഇറാനുമായുള്ള ചര്‍ച്ചകളില്‍ പുരോഗതിയുണ്ടായില്ലെങ്കില്‍ പുതുവര്‍ഷത്തിനു ശേഷം വീണ്ടും സൈനികാക്രമണം നടത്താനുള്ള സാധ്യതയും ട്രംപ് സൂചിപ്പിച്ചു. ഇറാന്‍ ചര്‍ച്ചകള്‍ നീട്ടിക്കൊണ്ടു പോകുകയാണെന്നും കാര്യമായ വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാകുന്നില്ലെന്നും ട്രംപ് കുറ്റപ്പെടുത്തി
