ഗൾഫിൽ നിന്നും ഇന്ത്യയിലേക്കുള്ള കയറ്റുമതിൽ ഒന്നാമമെത്തി വീണ്ടും സൗദി

0

റിയാദ്: ഗൾഫിൽ നിന്നും ഇന്ത്യയിലേക്കുള്ള കയറ്റുമതിൽ ഒന്നാമമെത്തി വീണ്ടും സൗദി അറേബ്യ. എട്ട് ലക്ഷത്തോളം ബാരലാണ് നിലവിൽ സൗദി അറേബ്യ ഇന്ത്യക്ക് ഓരോ ദിവസവും നൽകുന്നത്. നേരത്തെ യുഎഇ ആയിരുന്നു ഇന്ത്യയുടെ ഗൾഫിൽ നിന്നുള്ള പ്രധാന വിതരണക്കാർ. റഷ്യ തന്നെയാണ് ഇപ്പോഴും ഏറ്റവും കൂടുതൽ ക്രൂഡ് ഇന്ത്യക്ക് നൽകുന്നത്.

ഹോർമുസ് കടലിടുക്കിലെ ഗതാഗത തടസ്സത്തെത്തുടർന്ന് സൗദി കയറ്റുമതി മന്ദഗതിയിലായപ്പോൾ, ഏപ്രിൽ മുതൽ യുഎഇയിൽ നിന്നുള്ള ഇറക്കുമതി കുത്തനെ ഉയർന്നിരുന്നു. ഒപെക്കിൽ നിന്ന് പിന്മാറിയതിന് പിന്നാലെ, ഇന്ത്യ ഉൾപ്പെടെയുള്ള പ്രധാന വിപണികളിൽ കൂടുതൽ വിപണി വിഹിതം ലക്ഷ്യമിട്ട് കടലിടുക്കിന് പടിഞ്ഞാറുള്ള പാടങ്ങളിൽ നിന്ന് കപ്പലുകൾ വഴി ഷിപ്പ്-ടു-ഷിപ്പ് കൈമാറ്റത്തിലൂടെ യുഎഇ ക്രൂഡ് ഓയിൽ എത്തിച്ചു. കയറ്റുമതി പരമാവധിയാക്കാൻ ഇരു ഗൾഫ് രാജ്യങ്ങളും നടത്തുന്ന നീക്കങ്ങൾ ഏഷ്യയിലെ പ്രധാന വിപണികളിൽ കടുത്ത മത്സരത്തിനാണ് വഴിവെച്ചിരിക്കുന്നത്. ഇത് ഇന്ത്യക്ക് ഗുണമാണ്. ഇന്ത്യയുടെ സാമ്പത്തിക വർഷത്തിന്റെ ആദ്യ എട്ട് മാസമായ ഏപ്രിൽ-ഒക്ടോബർ കാലയളവിൽ യുഎഇയിൽ നിന്ന് ശരാശരി ഏഴ് ലക്ഷത്തി നാൽപ്പത്തിയൊന്നായിരത്തി നാനൂറ് ബാരൽ എണ്ണയാണ് ഇന്ത്യ ഇറക്കുമതി ചെയ്തത്. ഇത് മുൻവർഷത്തേക്കാൾ 41.8 ശതമാനം കൂടുതലാണ്.

You might also like