ക്രെഡിറ്റ് കാർഡ് പലിശ 10 ശതമാനമായി കുറയ്ക്കാൻ ട്രംപ്

0

വാഷിംഗ്ടൺ: അമേരിക്കയിൽ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്ന കോടിക്കണക്കിന് ഉപഭോക്താക്കൾക്ക് സാമ്പത്തിക ആശ്വാസം നൽകുന്ന നിർണായക നീക്കവുമായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ക്രെഡിറ്റ് കാർഡുകളുടെ വാർഷിക പലിശനിരക്ക്
പരമാവധി 10 ശതമാനമായി പരിമിതപ്പെടുത്തുന്നതിനായി ഡെമോക്രാറ്റിക് പാർട്ടിയുമായി സഹകരിക്കാൻ തയ്യാറാണെന്ന് ട്രംപ് ശനിയാഴ്ച പ്രഖ്യാപിച്ചു.

നിലവിൽ അമേരിക്കയിലെ ക്രെഡിറ്റ് കാർഡുകളുടെ പലിശനിരക്ക് പലപ്പോഴും 20 മുതൽ 30 ശതമാനം വരെയാണ്. ന്യൂയോർക്ക് ഫെഡറൽ റിസർവിന്റെ ഓഗസ്റ്റിലെ സർവേ പ്രകാരം ക്രെഡിറ്റ് കാർഡുകളുടെ മധ്യനിരക്ക് ഏകദേശം 22.2 ശതമാനമാണ്. ഉയർന്ന പലിശനിരക്കുകൾ സാധാരണ കുടുംബങ്ങളെയും കുറഞ്ഞ വരുമാനക്കാരെയും വലിയ സാമ്പത്തിക ബാധ്യതയിലാക്കുന്ന സാഹചര്യത്തിലാണ് ട്രംപിന്റെ പുതിയ പ്രഖ്യാപനം.

2024-ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ക്രെഡിറ്റ് കാർഡ് പലിശനിരക്ക് 10 ശതമാനമായി കുറയ്ക്കുമെന്ന് ട്രംപ് വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ ബാങ്കിങ് മേഖലയിലെ ശക്തമായ എതിർപ്പും റിപ്പബ്ലിക്കൻപാർട്ടിക്കുള്ളിലെ പിന്തുണക്കുറവും കാരണം ഈ വാഗ്ദാനം നടപ്പാക്കാൻകഴിഞ്ഞിരുന്നില്ല.

You might also like