ഇല്ലിനോയിസിൽ സോഷ്യൽ മീഡിയ കമ്പനികൾക്ക് ജനുവരി ഒന്നുമുതൽ പുതിയ നികുതി

0

ചിക്കാഗോ: ഇല്ലിനോയിസ് സംസ്ഥാനത്ത് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളെ ലക്ഷ്യമിട്ട് പുതിയ നികുതി നിയമം 2027 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരാനിരിക്കുകയാണ്. ഗവർണർ ജെ.ബി. പ്രിറ്റ്‌സ്കർ ഒപ്പുവച്ച സംസ്ഥാന ബജറ്റിന്റെ ഭാഗമായാണ് ഈ നികുതി ഉൾപ്പെടുത്തിയിരിക്കുന്നത്.

ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, ടിക്‌ടോക്ക്, സ്നാപ്ചാറ്റ്, എക്സ് എന്നിവ പോലുള്ള വലിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്ക് ഈ നിയമം ബാധകമായേക്കും. എന്നാൽ സാധാരണ ഉപയോക്താക്കൾ ഓരോ മാസവും 50 സെന്റ് വീതം നേരിട്ട്നൽകണമെന്ന രീതിയിലുള്ള നികുതിയല്ല ഇത്.

നിയമപ്രകാരം ഇല്ലിനോയിസിൽ വലിയ ഉപയോക്തൃ അടിസ്ഥാനമുള്ള സോഷ്യൽ മീഡിയ കമ്പനികൾക്കാണ് നികുതി ചുമത്തുന്നത്. പത്ത് ലക്ഷത്തിലധികം ഇല്ലിനോയിസ്ഉപയോക്താക്കളുള്ള പ്ലാറ്റ്‌ഫോമുകൾക്ക് പ്രതിമാസം അടിസ്ഥാന തുകയും അതിന് മുകളിലുള്ള ഓരോ ഉപയോക്താവിനും അധിക നിരക്കും ഈടാക്കുന്ന രീതിയിലാണ് നിയമം രൂപകൽപ്പന ചെയ്തിരിക്കുന്നത്.

ഇതോടെ ഭാവിയിൽ ഈ കമ്പനികൾ അധിക സാമ്പത്തിക ബാധ്യത ഉപയോക്താക്കൾക്ക് മേൽ ചുമത്തുമോ എന്ന ആശങ്ക ഉയർന്നിട്ടുണ്ട്. അതായത്, ഇപ്പോൾ ഉപയോക്താക്കൾക്ക് നേരിട്ട് ഫീസ് ഇല്ലെങ്കിലും, ഭാവിയിൽ ചില പ്ലാറ്റ്‌ഫോമുകൾ സബ്സ്ക്രിപ്ഷൻ ഫീസോ മറ്റ് ചാർജുകളോ കൊണ്ടുവരാൻ ശ്രമിക്കുമോ എന്നതാണ് ചർച്ചയിലുള്ള പ്രധാന ചോദ്യം. എന്നാൽ അത്തരമൊരു തീരുമാനം ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

You might also like