വിദേശ പ്രതിനിധികളുമായുള്ള ട്രംപ് ഭരണകൂടത്തിന്റെ ആദ്യ ഉഭയകക്ഷി കൂടിക്കാഴ്ച ഇന്ത്യയുമായി

0

വാ​ഷി​ങ്ട​ൺ: വി​ദേ​ശ പ്ര​തി​നി​ധി​ക​ളു​മാ​യു​ള്ള ട്രം​പ് ഭ​ര​ണ​കൂ​ട​ത്തി​​ന്റെ ആ​ദ്യ ഉ​ഭ​യ​ക​ക്ഷി കൂ​ടി​ക്കാ​ഴ്ച ഇ​ന്ത്യ​യു​മാ​യി. പു​തി​യ വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി മാ​ർ​ക്കോ റൂ​ബി​യോ, ദേ​ശീ​യ സു​ര​ക്ഷാ ഉ​പ​ദേ​ഷ്ടാ​വ് മൈ​ക്ക് വാ​ൽ​സ് എ​ന്നി​വ​ർ ത​ങ്ങ​ളു​ടെ ​പ്ര​ഥ​മ കൂ​ടി​ക്കാ​ഴ്ച​ക​ൾ ന​ട​ത്തി​യ​ത് വി​ദേ​ശ​കാ​ര്യ മ​ന്ത്രി എ​സ്. ജ​യ്ശ​ങ്ക​റു​മാ​യാ​ണ്. വി​ദേ​ശ​ന​യ​ത്തി​ൽ ട്രം​പ് ഭ​ര​ണ​കൂ​ടം ഇ​ന്ത്യ​ക്ക് ന​ൽ​കു​ന്ന പ​രി​ഗ​ണ​ന​യു​ടെ തെ​ളി​വാ​ണ് ഇ​തെ​ന്ന് വി​ല​യി​രു​ത്ത​പ്പെ​ടു​ന്നു.

ഡോ​ണ​ൾ​ഡ് ട്രം​പി​​ന്റെ സ്ഥാ​നാ​രോ​ഹ​ണ ച​ട​ങ്ങി​ൽ പ​​ങ്കെ​ടു​ക്കാ​നാ​ണ് എ​സ്. ജ​യ്ശ​ങ്ക​ർ വാ​ഷി​ങ്ട​ണി​ൽ എ​ത്തി​യ​ത്. സ​ത്യ​പ്ര​തി​ജ്ഞ​ക്ക് പി​ന്നാ​ലെ​യാ​ണ് മാ​ർ​ക്കോ റൂ​ബി​യോ​യു​മാ​യി അ​ദ്ദേ​ഹം കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​ത്. ഉ​ഭ​യ​ക​ക്ഷി ബ​ന്ധം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നെ​ക്കു​റി​ച്ചും മേ​ഖ​ല​യി​ലെ സം​ഭ​വ വി​കാ​സ​ങ്ങ​ളും ഒ​രു മ​ണി​ക്കൂ​റോ​ളം നീ​ണ്ട കൂ​ടി​ക്കാ​ഴ്ച​യി​ൽ ച​ർ​ച്ച ചെ​യ്ത​താ​യി എ​സ്. ജ​യ്ശ​ങ്ക​ർ എ​ക്സി​ൽ കു​റി​ച്ചു. ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ വി​ന​യ് ക്വാ​ത്ര​യും കൂ​ടി​ക്കാ​ഴ്ച​യി​ൽ സ​ന്നി​ഹി​ത​നാ​യി​രു​ന്നു.

ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് ദേ​ശീ​യ സു​ര​ക്ഷാ ഉ​പ​ദേ​ഷ്ടാ​വ് മൈ​ക്ക് വാ​ൽ​സു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച. പ​ര​സ്പ​ര നേ​ട്ട​വും ആ​ഗോ​ള സു​സ്ഥി​ര​ത​യും ഉ​റ​പ്പു വ​രു​ത്തു​ന്ന​തി​ന് സൗ​ഹൃ​ദം കൂ​ടു​ത​ൽ ദൃ​ഢ​മാ​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച് ഇ​രു​വ​രും ച​ർ​ച്ച ചെ​യ്തു. പ​ര​മ്പ​രാ​ഗ​ത​മാ​യി, പു​തി​യ അ​മേ​രി​ക്ക​ൻ ഭ​ര​ണ​കൂ​ടം അ​യ​ൽ രാ​ജ്യ​ങ്ങ​ളാ​യ കാ​ന​ഡ, മെ​ക്സി​കോ എ​ന്നി​വ​യു​മാ​യോ നാ​റ്റോ അം​ഗ​രാ​ജ്യ​വു​മാ​യോ ആ​ണ് ആ​ദ്യ കൂ​ടി​ക്കാ​ഴ്ച ന​ട​ത്താ​റു​ള്ള​ത്.

ക്വാ​ഡ് മ​ന്ത്രി​ത​ല യോ​ഗ​ത്തി​ലും മ​ന്ത്രി ജ​യ്ശ​ങ്ക​ർ പ​​ങ്കെ​ടു​ത്തു. ബ​ല​പ്ര​യോ​ഗ​ത്തി​ലൂ​ടെ ത​ൽ​സ്ഥി​തി​യി​ൽ മാ​റ്റം വ​രു​ത്തു​ന്ന​തി​നു​ള്ള ഏ​ക​പ​ക്ഷീ​യ നീ​ക്ക​ങ്ങ​ളെ ചെ​റു​ക്കു​മെ​ന്ന് ക്വാ​ഡ് സം​യു​ക്ത പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു

You might also like