ബൈ ടു ഗെറ്റ് വണ്‍ ഓഫര്‍ വഴി മൂന്ന് ടിക്കറ്റ്; അതിലൊന്ന് ഭാഗ്യം കൊണ്ടുവന്നു: അബുദാബി ബിഗ് ടിക്കറ്റില്‍ മലയാളിക്ക് 59 കോടി

0

അബുദാബി: യുഎഇയിലെ അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ മലയാളിക്ക് ഭാഗ്യം. ഷാര്‍ജയില്‍ ജോലി ചെയ്യുന്ന കോഴിക്കോട് സ്വദേശി ആഷിക് പടിഞ്ഞാറത്തി(39)നാണ് നറുക്കെടുപ്പില്‍ 25 ദശലക്ഷം ദിര്‍ഹം സമ്മാനം ലഭിച്ചത്.

ഏകദേശം 59 കോടിയോളം ഇന്ത്യന്‍ രൂപയാണിത്. ഇന്നലെ അബുദാബിയില്‍ നടന്ന 271-ാമത്തെ നറുക്കെടുപ്പിലായിരുന്നു ആഷിക്കിനെ ഭാഗ്യം തുണച്ചത്.

ജനുവരി 29 നായിരുന്നു സമ്മാനാര്‍ഹായ ടിക്കറ്റ് ആഷിക് വാങ്ങിയത്. ബിഗ് ടിക്കറ്റിന്റെ ബൈ ടു ഗെറ്റ് വണ്‍ ഓഫര്‍ വഴിയായിരുന്നു ടിക്കറ്റ് വാങ്ങിയത്. രണ്ട് ടിക്കറ്റ് വാങ്ങിയപ്പോള്‍ സൗജന്യമായി ഒന്ന് ലഭിച്ചു. അതിലാണ് ഭാഗ്യം തുണച്ചത്. സമ്മാനം ലഭിച്ചത് ഇപ്പോഴും വിശ്വസിക്കനായിട്ടില്ലെന്നാണ് ആഷികിന്റെ പ്രതികരണം.

ആഷിക് എടുത്ത 456808 എന്ന നമ്പര്‍ ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്. 19 വര്‍ഷമായി യുഎഇയില്‍ താമസിക്കുന്ന ഇദേഹം ഒറ്റയ്ക്ക് തന്നെയായിരുന്നു ടിക്കറ്റെടുത്തത്. കഴിഞ്ഞ 10 വര്‍ഷമായി ടിക്കറ്റ് എടുക്കാറുണ്ടായിരുന്നു. കുറഞ്ഞത് 100 ടിക്കറ്റെങ്കിലും എടുത്തിട്ടുണ്ടാകുമെന്നും ആഷിക് പറഞ്ഞു.

ബിഗ് ടിക്കറ്റ് അധികൃതരില്‍ നിന്നും ഫോണ്‍ വരുന്ന സമയത്ത് താന്‍ കോഴിക്കോടുള്ള വീട്ടുകാരോട് സംസാരിക്കുകയായിരുന്നു. റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ ജോലി ചെയ്യുന്ന ആളായതിനാല്‍ തന്നെ കോള്‍ വന്നപ്പോള്‍ ഇത് തട്ടിപ്പാണോയെന്നായിരുന്നു ആദ്യ സംശയമെന്നും ആഷിക് പറഞ്ഞു

You might also like