205 അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരുമായി യുഎസ് വിമാനം ഇന്ന് അമൃത്സറിൽ
വാഷിങ്ടൺ: അമേരിക്കയിൽ നിന്ന് അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരുമായി പറന്ന യുദ്ധ വിമാനം ഇന്ന് അമൃത്സറിൽ ഇറങ്ങും. 205 അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരാണ് വിമാനത്തിലുളളത്. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ നാടുകടത്തിലിനാണ് ട്രംപ് ഭരണഘൂടം തുടക്കം കുറിച്ചിരിക്കുന്നത്. ഇതിൻ്റെ ഭാഗമായാണ് അമേരിക്കയുടെ നടപടി.
ആദ്യഘട്ടത്തിൽ മടക്കി അയക്കാനുള്ള 18000 ഇന്ത്യക്കാരുടെ പട്ടിക അമേരിക്ക തയ്യാറാക്കി. ഇവരെ ഘട്ടംഘട്ടമായി ഇന്ത്യയിലേക്ക് തന്നെ നാടുകടത്തും. രേഖകൾ ഇല്ലാതെ അമേരിക്കയിൽ തുടരുന്ന വിദേശ പൗരൻമാരെ കുടിയൊഴിപ്പിക്കും എന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഇന്ത്യയ്ക്ക് പുറമെ ഗ്വാട്ടിമാല, പെറു, ഹോണ്ടുറാസ് രാജ്യങ്ങളിൽ നിന്നുള്ളവരെയാണ് നിലവിൽ നാടുകടത്തുന്നത്.
അനധികൃത കുടിയേറ്റക്കാരെയും വഹിച്ചുള്ള അമേരിക്കന്‍ സൈനിക വിമാനം ഇന്ത്യയിലേക്ക് പുറപ്പെട്ടതായി വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സി-7 എയര്‍ക്രാഫ്റ്റിലാണ് അനധികൃത കുടിയേറ്റക്കാരെ പറഞ്ഞയച്ചതെന്നും എന്നാല്‍ 24 മണിക്കൂറായിട്ടും വിമാനം ഇന്ത്യയിലെത്തിയില്ലെന്നും പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദേശീയ മാധ്യമമായ ഇന്ത്യാടുഡേ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
അമേരിക്കന്‍ ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റ് (ഐസിഇ) നാടുകടത്തലിനായി അടയാളപ്പെടുത്തിയിരിക്കുന്ന 15 ലക്ഷം ആളുകളില്‍ നിന്നും 18,000 രേഖകളില്ലാത്ത ഇന്ത്യക്കാരുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട്. എന്നാല്‍ പുറപ്പെട്ട വിമാനത്തില്‍ എത്രയാളുകളുണ്ടെന്നത് വ്യക്തമല്ല.