സ്വീഡനിൽ വെടിവയ്പ്പിൽ 10 മരണം
ഓറെബ്രോ (സ്വീഡൻ) : സ്വീഡനെ നടുക്കി വെടിവയ്പ്. ഓറെബ്രോ നഗരത്തിലെ പഠനകേന്ദ്രത്തിലുണ്ടായ ആക്രമണത്തിൽ 10 പേർ കൊല്ലപ്പെട്ടു. ഒട്ടേറെപ്പേർക്കു പരുക്കേറ്റിട്ടുണ്ട്.
സ്റ്റോക്കോം നഗരത്തിൽനിന്ന് 200 കിലോമീറ്റർ അകലെയാണ് ഓറെബ്രോ. 20 വയസ്സു പിന്നിട്ടവരും കുടിയേറ്റക്കാരും പഠിക്കുന്ന ക്യാംപസ് റിസ്ബെർഗ്സ്കയിലാണ് വെടിവയ്പുണ്ടായത്. അക്രമിയെയും മരിച്ച നിലയിൽ കണ്ടെത്തി. ഇയാൾ ഒറ്റയ്ക്കാണ് ആക്രമണം നടത്തിയതെന്നു കരുതുന്നതായി പൊലീസ് പറഞ്ഞു.