നൈജീരിയയിൽ വൻ തീപിടുത്തം:17 വിദ്യാർഥികൾ മരിച്ചു

0

അബുജ: വടക്കൻ നൈജീരിയയിൽ വൻ തീപിടുത്തം. നൈജീരിയയിലെ സംഫാരയിൽ ചൊവ്വാഴ്ച രാത്രിയുണ്ടായ തീപിടുത്തത്തിൽ 17 വിദ്യാർഥികൾ മരിച്ചതായി പൊലീസ് അറിയിച്ചു.

സാംഫാരയിലെ കൗരൻ നമോദ പട്ടണത്തിലുള്ള ഇസ്ലാമിക് സ്കൂളിലെ ഏഴ് മുതൽ 17 വയസ്സ് വരെ പ്രായമുള്ള വിദ്യാർത്ഥികളാണ് തീപിടുത്തത്തിൽ മരിച്ചത്. 12 ഓളം പേരെ ഗുരുതരമായ പൊള്ളലേറ്റ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പൊലീസ് പറഞ്ഞു.

തീപിടിത്തത്തിന്റെ കാരണം ഇതുവരെ കണ്ടെത്തിയിട്ടില്ല. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. അടുത്തുള്ള ഒരു വീട്ടിൽ നിന്നാണ് തീ പടർന്നതെന്നും തുടർന്ന് സ്കൂളിലേക്ക് തീ പടരുകയായിരുന്നുവെന്നും നാട്ടുകാർ പറഞ്ഞു.

You might also like