
നാല് ഇസ്രയേലി ബന്ദികളുടെ മൃദേഹം ഹമാസ് ഇസ്രായേലിന് കൈമാറി
ടെൽ അവീവ്: ഏറ്റവും പ്രായം കുറഞ്ഞ കുഞ്ഞിന്റേത് അടക്കം നാല് ഇസ്രയേലി ബന്ദികളുടെ മൃദേഹം ഹമാസ് ഇസ്രായേലിന് കൈമാറി. ഏറ്റവും പ്രായം കുറഞ്ഞ ബന്ദിയായ കഫിർ ബിബാസിന്റെയും നാല് വയസുള്ള സഹോദരൻ ഏരിയലിന്റെയും മാതാവ് ശിരി ബിബാസിന്റെയും മറ്റൊരാളായ ഒഡെഡ് ലിഫ്ഷിട്‌സിന്റെയും മൃദേഹമാണ് കൈമാറിയത്.
ബന്ദികൾ കൊല്ലപ്പെട്ടത് ഇസ്രായേൽ ആക്രമണത്തിലാണെന്നാണ് ഹമാസ് പറയുന്നത്. ബന്ദികളുടെ ജീവൻ രക്ഷിക്കാൻ സാധ്യമായതെല്ലാം ചെയ്തിരുന്നുവെന്നും ഹമാസ് വ്യക്തമാക്കി. കഴിഞ്ഞ മാസം പ്രാബല്യത്തിൽ വന്ന വെടിനിർത്തൽ കരാർ പ്രകാരമാണ് ബന്ദി കൈമാറ്റം നടന്നത്. ഇസ്രയേലിന് ഇത് സങ്കടമുള്ളതും ബുദ്ധിമുട്ടേറിയതുമായ ദിവസമാണെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു.
ഗാസയ്ക്ക് സമീപമുള്ള കിബ്ബുട്‌സ് നിർ ഒസിൽ നിന്ന് കഫിർ ബിബാസിന്റെ പിതാവ് യാർഡനടക്കമുള്ള ബിബാസ് കുടുംബത്തെ ഹമാസ് തട്ടിക്കൊണ്ടുമ്പോൾ ഒമ്പത് മാസമായിരുന്നു കഫിറിന്റെ പ്രായം. 2023 ഒക്ടോബർ ഏഴിനാണ് തട്ടിക്കൊണ്ടുപോയത്.