
ന്യൂയോർക്കിൽനിന്നു ഡൽഹിയിലേക്കു വന്ന അമേരിക്കൻ എയർലൈൻസ് വിമാനം സുരക്ഷാ ഭീഷണിമൂലം റോമിലേക്കു തിരിച്ചുവിട്ടു
ന്യൂയോർക്ക് : ഡൽഹിയിലേക്കു ന്യൂയോർക്കിൽനിന്നു വന്ന അമേരിക്കൻ എയർലൈൻസ് വിമാനം സുരക്ഷാ ഭീഷണിമൂലം റോമിലേക്കു തിരിച്ചുവിട്ടു. ശനിയാഴ്ച ന്യൂയോർക്കിലെ ജോൺ എഫ്. കെന്നഡി എയർപോർട്ടിൽ നിന്നാണു വിമാനം പുറപ്പെട്ടത്. വിമാനം ഇറ്റാലിയൻ വ്യോമസേനയുടെ അകമ്പടിയോടെ റോമിലെ വിമാനത്താവളത്തിൽ ഇറങ്ങി.