
ഈ വർഷത്തെ പെരുന്നാൾ അവധി സൗദിയിൽ മാർച്ച് 20ന്
ജിദ്ദ : ഈ വർഷത്തെ പെരുന്നാൾ അവധി സൗദിയിൽ മാർച്ച് 20ന്(റമസാൻ 20) ആരംഭിക്കും. പുതിയ വിദ്യാഭ്യാസ കലണ്ടർ അനുസരിച്ച് മൂന്നാം സെമസ്റ്ററിന് ഇന്ന് തുടക്കമായി. ഈദുല്‍ ഫിത്ര്‍ അവധി പൂര്‍ത്തിയായി ഏപ്രിൽ ആറിന് ഞായറാഴ്ച സ്‌കൂളുകള്‍ തുറക്കും. മേയ് 4,5 തീയതികളിലും (ഞായര്‍, തിങ്കള്‍) അവധിയായിരിക്കും.
മേയ് 30ന് ബലിപെരുന്നാള്‍ അവധി ആരംഭിക്കും. ബലിപെരുന്നാള്‍ അവധി പൂര്‍ത്തിയായി ജൂൺ 15ന് സ്‌കൂളുകള്‍ തുറക്കും. ജൂണ്‍ 26ന് വേനലവധിക്ക് (വര്‍ഷാന്ത അവധി) തുടക്കമാകും. ഓഗസ്റ്റ് 12ന് സൂപ്പര്‍വൈസര്‍മാരും ഓഫിസ് ജീവനക്കാരും ഓഫിസുകളിലും സ്‌കൂളുകളിലും തിരിച്ചെത്തണം.