ആശാ വർക്കർമാർക്ക് ഗ്രാറ്റിവിറ്റി പ്രഖ്യാപിക്കുന്ന ആദ്യ സംസ്ഥാനമായി ആന്ധ്രാ പ്രദേശ്

ആശാ വര്‍ക്കര്‍മാര്‍ക്ക് ആന്ധ്രാ പ്രദേശ് സര്‍ക്കാര്‍ ഗ്രാറ്റിവിറ്റി പ്രഖ്യാപിച്ചു. മുപ്പത് വര്‍ഷം സര്‍വീസ് പൂര്‍ത്തിയാക്കിയ ആശമാര്‍ക്ക് ഒന്നരലക്ഷം രൂപയാണ് ഗ്രാറ്റിവിറ്റി നല്‍കുക. ഇതോടൊപ്പം ആശമാര്‍ക്ക് 180 ദിവസം മറ്റേണിറ്റി ലീവും പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റേണിറ്റി ലീവ് കാലാവധിയില്‍ ആശാ വര്‍ക്കര്‍മാര്‍ക്ക് അറുപതിനായിരം രൂപ ശമ്പളയിനത്തിലും നല്‍കും. ഇതോടൊപ്പം റിട്ടയര്‍മെന്റിന് ശേഷം സാമൂഹ്യസുരക്ഷാ പദ്ധതികള്‍ വഴി ആശാ വര്‍ക്കര്‍മാര്‍ക്ക് വരുമാനം ലഭിക്കുന്നു എന്ന് ഉറപ്പാക്കുമെന്നും സര്‍ക്കാര്‍ പ്രഖ്യാപിച്ചു.
ആശമാര്‍ക്ക് ഏറ്റവും കൂടുതല്‍ മാസവരുമാനം ഉറപ്പ് നല്‍കുന്ന സംസ്ഥാനമാണ് ആന്ധ്ര. മാസം പതിനായിരം രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ വിഹിതമായി ആശാ വര്‍ക്കര്‍മാര്‍ക്കുള്ള സ്ഥിരം വരുമാനം.

You might also like