
നിരവധി വിദേശ വിദ്യാര്‍ത്ഥികളുടെ വീസ റദ്ദാക്കി ട്രംപ് ഭരണകൂടം ; നട്ടം തിരിഞ്ഞ് വിദ്യാര്‍ത്ഥികള്‍
കലിഫോര്‍ണിയ: കലിഫോര്‍ണിയയിലെ വിവിധ സര്‍വകലാശാലകളിലെ നിരവധി വിദേശ വിദ്യാര്‍ഥികളുടെ വീസകള്‍ ട്രംപ് ഭരണകൂടം റദ്ദാക്കിയതായി റിപ്പോര്‍ട്ട്. നടപടി സംബന്ധിച്ച് സര്‍വകലാശാല അധികൃതര്‍ക്ക് മുന്നറിയിപ്പ് പോലും നല്‍കിയിരുന്നില്ലെന്നും വിവരമുണ്ട്. നല്‍കാതെയാണ് റദ്ദാക്കിയതായി യുസി സാന്‍ ഡീഗോ ചാന്‍സലര്‍ പറഞ്ഞു.
എത്ര വിദ്യാര്‍ത്ഥികളുടെ വീസകള്‍ അസാധുവാക്കിയെന്നോ, കാരമെന്തെന്നോ സര്‍വ്വകലാശാലയ്ക്ക് കൃത്യമായ വിവരമില്ല. യുസിഎല്‍എ, യുസി സാന്‍ ഡീഗോ, യുസി ബെര്‍ക്ക്ലി, യുസി ഡേവിസ്, യുസി ഇര്‍വിന്‍, സ്റ്റാന്‍ഫോര്‍ഡ് എന്നിവയുള്‍പ്പെടെ കലിഫോര്‍ണിയയിലെ വിവിധ ക്യാംപസുകളിലെ വിദേശ വിദ്യാര്‍ഥികളുടെ വീസകള്‍ റദ്ദാക്കിയതായി ദി ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
കടപ്പാട്