
മാർപാപ്പ വീണ്ടും പൊതുവേദിയിൽ
വത്തിക്കാൻ സിറ്റി: ശ്വാസകോശ അണുബാധയിൽനിന്ന് പൂർണമായും മുക്തനായ ഫ്രാൻസിസ് മാർപാപ്പ വീണ്ടും പൊതുവേദിയിൽ. ഞായറാഴ്ച രോഗികൾക്കും ആരോഗ്യ പ്രവർത്തകർക്കും വേണ്ടിയുള്ള പ്രത്യേക ജൂബിലി കുർബാനക്കിടയിലാണ് മാർപാപ്പ വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ എത്തിയത്.
റോമിലെ ജെമേലി ആശുപത്രിയിൽനിന്ന് തിരിച്ചെത്തി രണ്ട് ആഴ്ചക്കു ശേഷം ആദ്യമായാണ് മാർപാപ്പ പൊതുവേദിയിൽ പ്രത്യക്ഷപ്പെടുന്നത്. വീൽ ചെയറിൽ എത്തിയ മാർപാപ്പ വിശ്വാസികൾക്ക് ആശംസകൾ നേരുകയും നന്ദി പറയുകയും ചെയ്തു.