കുവൈത്തിൽ ശക്തമായ പൊടിക്കാടിന് സാദ്ധ്യത

0

കുവൈത്ത് സിറ്റി: ഇന്ന് (തിങ്കളാഴ്ച ) രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ശക്തമായ പൊടിക്കാറ്റിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. ചൊവ്വാഴ്ച വരെ ഈ സാഹചര്യം തുടരാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിദഗ്ധർ സ്ഥിരീകരിച്ചു.

കാറ്റ് പെട്ടെന്ന് ശക്തിപ്പെട്ട് ഉയർന്ന നിലയിലേക്ക് മാറിയേക്കാം എന്നാണ് അറിയിപ്പ്. ചൊവ്വാഴ്ച പുലർച്ചെ വരെ ചിലയിടങ്ങളിൽ നേരിയതും ഒറ്റപ്പെട്ടതുമായ മഴ പെയ്യാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷകനായ ഫഹദ് അൽ ഒതൈബി പറഞ്ഞു. കാറ്റിന്‍റെ വേഗത മണിക്കൂറിൽ 50 കിലോമീറ്റർ വരെ എത്താൻ സാധ്യതയുണ്ട്.

You might also like