ഗസ്സയിൽ ഇസ്രായേൽ സേനയുടെ ആക്രമണം തുടരുന്നു

0

ദുബൈ: ഗസ്സയിലെ തുടർ സൈനിക നടപടികൾക്ക്​ രൂപം നൽകാൻ ഇസ്രായേൽ സുരക്ഷാ മന്ത്രിസഭ ഇന്ന്​ യോഗം ചേരും. ഈജിപ്ത്​ മുന്നോട്ടുവെച്ച പുതിയ വെടിനിർത്തൽ നിർദേശം മന്ത്രിസഭ ചർച്ച ചെയ്യുമെങ്കിലും തീ​​വ്ര വലതുപക്ഷ മന്ത്രിമാർ കടുത്ത നിലപാട്​ തുടരുന്ന സാഹചര്യത്തിൽ അനുകൂല തീരുമാനം ഉണ്ടാകാൻ ഇടയില്ലെന്ന്​ ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്തു.

ഗസ്സയിൽ ഇസ്രായേൽ സേനയുടെ ആക്രമണത്തിൽ കുഞ്ഞുങ്ങൾ ഉൾപ്പെടെ 27 പേരാണ്​ ഇന്നലെ മാത്രം കൊല്ലപ്പെട്ടത്​.ഫ്രാൻസിസ്​ മാർപാപ്പയുടെ വിയോഗത്തിൽ ഫലസ്തീനിലെ ക്രൈസ്തവ, മുസ്​ലിം സമൂഹം അനുശോചിച്ചു. അധിനിവേശത്തിനും വംശഹത്യക്കും എതിരെ നിലയുറപ്പിച്ച ധീരപോരാളിയാണ്​ വിടവാങ്ങി​യതെന്ന്​ അനുശോചന സന്ദേശത്തിൽ ഹമാസ്​ വ്യക്​തമാക്കി.

ഉപരോധവും ആക്രമണവും ശക്​തമാക്കി ഹമാസിന്​ മേൽ കൂടുതൽ സൈനിക സമ്മർദം തുടരാനുള്ള തീരുമാനത്തിൽ മാറ്റമില്ലെന്ന്​ ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു പ്രതികരിച്ചു. ഇസ്രായേൽ ആഭ്യന്തര യുദ്ധത്തിന്‍റെ വക്കിലാണെന്ന പ്രതിപക്ഷ ആരോപണവും നെതന്യാഹു തള്ളി.നെതന്യാഹുവിന്‍റെ രാജി ആവശ്യപ്പെട്ട്​ തെൽ അവീവിൽ പതിനായിരങ്ങൾ പ​ങ്കെടുത്ത നെതന്യാഹുവിരുദ്ധ റാലി അരങ്ങേറി

You might also like