
അമേരിക്കന്‍ നാണയമായ സെന്റ് അച്ചടി നിര്‍ത്തലാക്കാന്‍ നിയമനിര്‍മാണം
വാഷിംഗ്ടണ്‍: അമേരിക്കയിലെ ഏറ്റവും കുറഞ്ഞ മൂല്യമുള്ള നാണയമായ സെന്റ് അച്ചടി നിര്‍മാണം നിര്‍ത്തലാക്കുന്നു. സെന്റ് അഥവാ അമേരിക്കന്‍ പെന്നി അച്ചടി നിര്‍ത്തുന്നതിനായി നിയമനിര്‍ണാം നടപ്പാക്കുന്ന കാര്യം അമേരിക്കന്‍ മാധ്യമങ്ങളാണ് പുറത്തുവിട്ടത്. സെന്റ് അച്ചടി നിര്‍ത്തുന്ന കാര്യം പരിശോധിക്കണെന്നു പ്രസിഡന്റ് ട്രംപ് നേരത്തെ അമേരിക്കന്‍ ട്രെഷറികളോട് ആവശ്യമുന്നയിച്ചിരുന്നു.
ഇത് സംബന്ധിച്ച ബില്ലില്‍ ഒരു വിവാദവും ആവശ്യമില്ലെന്ന നിലപാടാണ് അധികാരികള്‍ക്ക്..കോമണ്‍ സെന്റ്സ് ആക്ട് എന്ന പേരില്‍ അവതരിപ്പിക്കുന്ന ബില്ലിനെ റിപ്പബ്ലിക് ഡമോക്രാറ്റിക് പാര്‍ട്ടികള്‍ അനുകൂലിക്കുന്നുണ്ട്. മിഷിഗണില്‍ നിന്നുള്ള റിപ്പബ്ലിക് പ്രതിനിധി ലിസ മക്ക്ലെയിനും കാലിഫോര്‍ണിയയിലെ ഡെമോക്രാറ്റ് പ്രതിനിധിയും ട്രംപിന്റെ കടുത്ത വിമര്‍ശകനുമായ റോബര്‍ട്ട് ഗാര്‍സിയയും ചേര്‍ന്നാണ് ബില്ല് പൈലറ്റ് ചെയ്യുന്നത്.
സെന്റ് ഒഴിവാക്കുന്നതാണ നല്ലതെന്നും ഇക്കാര്്യം സംബന്ധിച്ച് ഏറെ നാളാചി ചര്‍ച്ചകള്‍ നടക്കുകയായിരുന്നുവെന്നും ഗാര്‍സിയ അമേരിക്കന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. സെന്റ് നാണയം നിര്‍മിക്കുമ്പോള്‍ നിലവില്‍ അതിനുള്ള മൂല്യത്തേക്കള്‍ ചിലവാണ്്. ഒരു സെന്റ് നാണയം ഉത്പാദിപ്പിക്കാന്‍ സര്‍ക്കാരിന് 3.69 സെന്റ് ചെലവാകുമെന്നാണ് ഔദ്യോഗീക കണക്ക്.
