അപകടകാരിയായ ഫംഗസിനെ യുഎസിലേക്ക് കടത്തിയ രണ്ട് ചൈനീസ് ഗവേഷകര്‍ അറസ്റ്റില്‍

0

വാഷിംഗ്ടണ്‍: ”ഫ്യൂസാറിയം ഗ്രാമിനിയറം” എന്ന അപകടകരമായ ഫംഗസിനെ യുഎസിലേക്ക് കടത്തിയതിന് രണ്ട് ചൈനീസ് ഗവേഷകരെ എഫ്ബിഐ അറസ്റ്റുചെയ്തു. എഫ്ബിഐ ഡയറക്ടര്‍ കാശ് പട്ടേല്‍ ചൊവ്വാഴ്ച്ച ഇക്കാര്യം സ്ഥിരീകരിച്ചു. മിഷിഗണ്‍ എന്ന യുഎസ് യൂണിവേഴ്സിറ്റില്‍ ഗവേഷണത്തിനായി എത്തിയതാണെന്ന പേരിലാണ് യുങ്കിംഗ് ജിയാനും ആണ്‍ സുഹൃത്തായ സുന്‍യോങ് ലിയുവും യുഎസിലേക്ക് എത്തിയതെന്ന് എഫ്ബിഐ ഡയറക്ടര്‍ പറഞ്ഞു.”അഗ്രാടെററിസം ഏജന്റായാണ് ഫ്യൂസാറിയം ഗ്രാമിനിയറം എന്ന ഫംഗസ് വഹിച്ച് യുങ്കിംഗ് ജിയാന്‍ യുഎസിലേക്ക് എത്തിയത്. ഹെഡ് ബ്ലൈറ്റ് എന്ന രോഗത്തിന് കാരണമാകുന്ന ഫംഗസാണ് ഇത്.

ഗോതമ്പ്, ബാര്‍ലി, ചോളം എന്നീ വിളകളിലൂടെ ഈ രോഗം മനുഷ്യരിലേക്കും മറ്റ് ജീവജാലങ്ങളിലേക്കും പകരും. ലോകത്ത് ഓരോ വര്‍ഷവും കോടിക്കണക്കിന് രൂപയുടെ നഷ്ടമുണ്ടാക്കാന്‍ ഈ ഫംഗസ് കാരണാകുന്നുണ്ട്,” കാശ് പട്ടേല്‍ പറഞ്ഞു. ജിയാന്‍ ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയോട് വിശ്വസ്യത പ്രകടിപ്പിച്ചയാളാണ്. ചൈനയിലെ ഈ രോഗകാരിയേക്കുറിച്ച് ഗവേഷണം നടത്തുന്നതിനായി ചൈനീസ് ഗവണ്‍മെന്റില്‍ നിന്നും ധനസഹായം ലഭിച്ചതായും കണ്ടെത്തിയിട്ടുണ്ട്. ജിയാന്റെ ആണ്‍ സുഹൃത്തിനെതിരെയും പരാതിയുണ്ട്. സമാനമായി ഈ രോഗകാരിയെക്കുറിച്ച് ഗവേഷണം നടത്താന്‍ എത്തിയതാണെന്നാണ് ആണ്‍ സുഹൃത്തായ സുന്‍യോങ് ലിയുവും പറഞ്ഞത്. ഇയാള്‍ ആദ്യം കള്ളം പറഞ്ഞെങ്കിലും ഫ്യൂസാറിയം ഗ്രാമിനിയറം എന്ന രോഗകാരിയെ അമേരിക്കയിലേക്ക് കടത്താന്‍ എത്തിയതാണെന്ന് പിന്നീട് സമ്മതിച്ചു.

You might also like