രാജസ്ഥാനിൽ കുർബാനയ്ക്കിടെ അതിക്രമം തടഞ്ഞ കത്തോലിക്കാ വിശ്വാസികൾക്ക് ജാമ്യം

0

ജയ്പൂർ: രാജസ്ഥാനിലെ ബൻസ്‌വാര ജില്ലയിലെ കലിഞ്ചര ഗ്രാമത്തിൽ വിശുദ്ധ കുർബാനയ്ക്കിടെ പള്ളിയിൽ അതിക്രമം നടത്തിയവരെ തടഞ്ഞതിന് അറസ്റ്റിലായി മാസങ്ങളായി ജയിലിൽ കഴിഞ്ഞിരുന്ന ഒൻപത് കത്തോലിക്കാ വിശ്വാസികൾക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. മതപരിവർത്തനം ആരോപിച്ച് പ്രാർത്ഥനാ സ്ഥലത്ത് അക്രമം അഴിച്ചുവിട്ട തീവ്ര ഹിന്ദുത്വ ഗ്രൂപ്പിൽ പെട്ടവരെ പള്ളിയിൽ നിന്ന് പുറത്താക്കിയതിനാണ് നിരപരാധികളായ ഈ ഇടവകക്കാരെ പൊലീസ് തുറുങ്കിലടച്ചത്.

ഉദയ്പൂർ രൂപതയിലെ ബന്ദാരിയ ഇടവകയ്ക്ക് കീഴിലുള്ള കലിഞ്ചര ഗ്രാമത്തിൽ മെയ് ഒന്നിനാണ് കേസിന് ആസ്പദമായ സംഭവങ്ങൾ അരങ്ങേറിയത്. സ്വകാര്യവ്യക്തിയുടെ ഉടമസ്ഥതയിലുള്ള മാതാവിന്റെ കപ്പേളയിൽ പരിശുദ്ധ മറിയത്തിന്റെ തിരുനാളിനോടനുബന്ധിച്ച് നടന്ന നൊവേന പ്രാർത്ഥനയിലും വിശുദ്ധ കുർബാനയിലും എഴുപതോളം വിശ്വാസികൾ ഭക്തിയോടെ പങ്കെടുക്കുകയായിരുന്നു. എന്നാൽ ദിവ്യബലി മധ്യേ ഒരു കൂട്ടം തീവ്രഹിന്ദുത്വ പ്രവർത്തകർ പ്രാർത്ഥനാ സ്ഥലത്തേക്ക് അതിക്രമിച്ചുകയറുകയും മൊബൈൽ ഫോണുകളിൽ അനുവാദമില്ലാതെ ചിത്രീകരണം നടത്തുകയും ചെയ്തു

You might also like