
പൈലറ്റുമാര്‍ക്കിടയില്‍ ലഹരിമരുന്ന് പരിശോധന നിര്‍ബന്ധമാക്കാന്‍ എയര്‍ ഇന്ത്യ
ന്യൂഡല്‍ഹി: പൈലറ്റുമാര്‍ക്കിടയില്‍ ലഹരിമരുന്ന് പരിശോധന നിര്‍ബന്ധമാക്കാന്‍ എയര്‍ ഇന്ത്യ. ഇനിമുതല്‍ എല്ലാ പൈലറ്റുമാരിലും നിര്‍ബന്ധിതമായി പരിശോധന നടത്തണമെന്നാണ് വിമാനക്കമ്പനിയുടെ നിര്‍ദേശം. ഗുഡ്ഗാവിലെ ട്രെയിനിങ് അക്കാദമി, ബ്രീഫിങ് സെന്ററുകള്‍, ഒഫീഷ്യല്‍ ഹോം ബേസുകള്‍ എന്നിവിടങ്ങളിലായിരിക്കും പരിശോധന നടത്തുക. എയര്‍ ഇന്ത്യ എക്സ്പ്രസ് പൈലറ്റുമാര്‍ക്കും ഇത് ബാധകമാണ്.
ഇതുവരെ ഒരു വര്‍ഷത്തില്‍ 10 ശതമാനം ക്രൂ ജീവനക്കാരില്‍ മാത്രമേ എയര്‍ ഇന്ത്യ ഡ്രഗ് ടെസ്റ്റ് നടത്തിയിരുന്നുള്ളു. എന്നാല്‍ എയര്‍ ഇന്ത്യ വിമാനം ആകാശച്ചുഴിയില്‍പ്പെട്ട സംഭവത്തെ തുടർന്ന് കമ്പനി തീരുമാനം കടുപ്പിക്കുകയായിരുന്നു.
