
കേരളത്തിൽ വീണ്ടും മഴ മുന്നറിയിപ്പ്
കൊച്ചി: കേരളം, തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽ അടുത്ത മൂന്ന് മുതൽ നാല് ദിവസം വരെ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) അറിയിച്ചു. തെക്കുപടിഞ്ഞാറൻ മൺസൂൺ പിന്മാറ്റത്തിന്റെ അവസാന ഘട്ടത്തിലും ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദത്തിന്റെ പശ്ചാത്തലത്തിലുമാണ് മുന്നറിയിപ്പ്.
