
‘ഇന്ത്യയിലെ ക്രിസ്ത്യന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കടുത്ത സമ്മര്‍ദത്തിലും ഭീഷണിയിലും’: റിപ്പോര്‍ട്ട് പുറത്തുവിട്ട് ‘സെനിറ്റ്
ന്യൂഡല്‍ഹി: ഇന്ത്യയില്‍ വിവിധ ക്രൈസ്തവ മത വിഭാഗങ്ങള്‍ നടത്തുന്ന ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നേരെ തീവ്ര ഹിന്ദുത്വ ഗ്രൂപ്പുകളുടെയും ഭരണകൂടത്തിന്റെയും ഭാഗത്തുനിന്നുള്ള സമ്മര്‍ദവും ഭീഷണികളും വര്‍ധിച്ചു വരുന്നതായി റിപ്പോര്‍ട്ട്.
ഗ്രാമീണ മേഖലകളിലെ പ്രാര്‍ഥനാ കൂട്ടായ്മകള്‍ക്ക് നേരെ നടന്നിരുന്ന ആക്രമണങ്ങളും തടസപ്പെടുത്തലുകളും ഇപ്പോള്‍ നഗരങ്ങളിലുള്ള കോളജുകളിലേക്കും സ്ഥാപനങ്ങളിലേക്കും വ്യാപിക്കുകയാണെന്ന് അന്താരാഷ്ട്ര കത്തോലിക്കാ വാര്‍ത്താ ഏജന്‍സിയായ ‘സെനിറ്റ്’ പുറത്തു വിട്ട റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
പശ്ചിമ ബംഗാള്‍ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ ബിജെപി സര്‍ക്കാരിന്റെ പിന്തുണയോടെയാണ് ഇത്തരത്തിലുള്ള കടന്നുകയറ്റങ്ങള്‍ നടക്കുന്നതെന്ന് പ്രാദേശിക മാധ്യമങ്ങളെയും വൃത്തങ്ങളെയും ഉദ്ധരിച്ച് റിപ്പോര്‍ട്ട് വ്യക്തമാക്കി.
ഏഷ്യയിലെ തന്നെ ഏറ്റവും പഴക്കമേറിയ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നും ചരിത്രപ്രസിദ്ധവുമായ പശ്ചിമ ബംഗാളിലെ ശ്രീരാംപൂര്‍ കോളജിന് നേരെ യൂട്യൂബ് ചാനലുകള്‍ വഴിയും സോഷ്യല്‍ മീഡിയ വഴിയും വ്യാജ പ്രചാരണങ്ങള്‍ നടക്കുന്നുണ്ട്. കോളജ് മതപരിവര്‍ത്തന കേന്ദ്രമായി പ്രവര്‍ത്തിക്കുന്നു എന്ന തരത്തിലുള്ള വ്യാജ ആരോപണങ്ങളാണ് ഉന്നയിക്കപ്പെടുന്നത്
