റ്റി.പി.എം ആസ്ട്രേലിയ ; ന്യൂ കവനൻ്റ് പെന്തെക്കൊസ്തൽ ചർച്ച് കൺവെൻഷൻ ഒക്ടോ.1 മുതൽ

0

ആസ്ട്രേലിയ: ദി പെന്തെക്കൊസ്ത് മിഷൻ ആസ്ട്രേലിയ സഭയുടെ ന്യൂ കവനൻ്റ് പെന്തെക്കൊസ്തൽ ചർച്ച് കൺവെൻഷൻ ഒക്ടോബർ 1 വ്യാഴം മുതൽ 4 ഞായർ വരെ വിക്ടോറിയ, സൗത്ത് ജിപ്സ്ലാൻഡ് ഹൈവേ, ഡെവൻ മെഡോസിലുള്ള ന്യൂ കവനൻ്റ് പെന്തെക്കൊസ്തൽ ചർച്ച് ഹാളിൽ നടക്കും.

ദിവസവും രാവിലെ 10ന് പൊതു ആരാധന, വെള്ളി, ശനി വൈകിട്ട് 3ന് കാത്തിരിപ്പ് യോഗം, വൈകിട്ട് 6ന് സുവിശേഷയോഗം , സമാപന ദിവസമായ ഞായറാഴ്ച മെൽബൺ( ക്ലെറ്റൻ), ഡെവൺമെടോസ്, റോസാനാ , അഡ്ലെയ്ഡ്, ബ്രിസ്ബേൻ, പെർത്ത്, സിഡ്നി , ഡാർവിൻ, പെർത്ത് എന്നിവിടങ്ങളിൽ നിന്നുമുള്ള ശുശ്രൂഷകരും വിശ്വാസികളും പങ്കെടുക്കുന്ന സംയുക്ത ആരാധന, വൈകിട്ട് മൂന്നിന് യുവതി യുവാക്കൾക്കായി പ്രത്യേക യുവജന സമ്മേളനം എന്നിവ ഉണ്ടായിരിക്കും. ഞായറാഴ്ച രാത്രി യോഗത്തോടെ കൺവെൻഷൻ സമാപിക്കും.

യു.എസ്, ന്യൂസിലാൻഡ്, സിങ്കപൂർ, ഇന്ത്യാ , മലേഷ്യ, ന്യൂസിലാൻഡ്, പി.എൻ.ജി, ഫിജി എന്നിവിടങ്ങളിൽ നിന്നുള്ള വിശ്വാസികളും കൺവെൻഷനിൽ പങ്കെടുക്കും. സെൻ്റർ പാസ്റ്റർ റോബിൻ ജോഷ്വായും സഹ ശുശ്രൂഷകരും കൺവെൻഷന് നേതൃത്വം നൽകും.

You might also like