ഇറാന്റെ വെടിനിര്‍ത്തല്‍ പ്രമേയം തള്ളി ട്രംപ്; ഇടക്കാല തിരഞ്ഞെടുപ്പിന് ശേഷം യു.എസ് വ്യോമാക്രമണം പുനരാരംഭിച്ചേക്കും

0

വാഷിങ്ടണ്‍: ഇറാന്‍ മുന്നോട്ടുവെച്ച ഏഴ് ദിവസത്തെ താല്‍കാലിക വെടിനിര്‍ത്തല്‍ നിര്‍ദേശം തള്ളി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വരാനിരിക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പിന് ശേഷം ഇറാനില്‍ വീണ്ടും ബോംബാക്രമണം നടത്താന്‍ സാധ്യതയുണ്ടെന്ന സൂചനയും നല്‍കി. തങ്ങളുടെ തുറമുഖങ്ങള്‍ക്ക് മേലുള്ള യു.എസ് നാവിക ഉപരോധം പിന്‍വലിച്ചാല്‍, തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്ക് തുറന്ന് നല്‍കാനും ആണവ ചര്‍ച്ചകള്‍ പുനരാരംഭിക്കാമെന്നുമായിരുന്നു ടെഹ്‌റാന്റെ വാഗ്ദാനം. എന്നാല്‍ വന്‍ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഇറാന്റെ ഈ സോപാധിക നിര്‍ദേശം അംഗീകരിക്കാന്‍ ട്രംപ് തയ്യാറായില്ല.

ഇടക്കാല തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ആണവ പദ്ധതി പൂര്‍ണമായി അവസാനിപ്പിക്കുന്ന രീതിയിലുള്ള അനുകൂല കരാറിനാണ് ഇറാന്‍ ശ്രമിക്കുന്നതെന്ന് ട്രംപ് തുറന്നടിച്ചെങ്കിലും, തങ്ങളുടെ ആവശ്യങ്ങള്‍ പൂര്‍ണമായി അംഗീകരിക്കാന്‍ ടെഹ്‌റാന്‍ സന്നദ്ധമാകുമെന്ന കാര്യത്തില്‍ അദേഹം സംശയം പ്രകടിപ്പിച്ചു. ഇതോടെയാണ് വ്യോമാക്രമണം പുനരാരംഭിക്കുന്നതിനെക്കുറിച്ച് ട്രംപ് മുതിര്‍ന്ന ഉപദേശകരുമായി ചര്‍ച്ച നടത്തിയത്. എങ്കിലും വരും ദിവസങ്ങളില്‍ നടത്താന്‍ സാധ്യതയുള്ള സൈനിക നടപടിയുടെ വ്യാപ്തി എത്രത്തോളമായിരിക്കുമെന്നതില്‍ അന്തിമ തീരുമാനമായിട്ടില്ല

You might also like