വോട്ടർ പട്ടികയിൽ നിന്ന് ആരുടെയും പേര് ഒഴിവാക്കുന്നില്ലെന്ന് ഉറപ്പാക്കുക: ബി‌എൽ‌ഒമാർക്ക് സന്ദേശം നൽകി മമത

0

ബംഗാൾ: വോട്ടർ പട്ടികയിൽ നിന്ന് ആരുടെയും പേര് നീക്കം ചെയ്യുന്നില്ലെന്ന് ഉറപ്പാക്കാൻ ബൂത്ത് ലെവൽ ഓഫീസർമാരോട് (ബിഎൽഒ) പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി . ബിഎൽഒമാർ സംസ്ഥാന സർക്കാരിന്റെ ജീവനക്കാരാണെന്ന് ഓർമ്മിപ്പിച്ച അവർ, തിരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് മുമ്പും ശേഷവും ഭരണപരമായ ഉത്തരവാദിത്തം സംസ്ഥാന സർക്കാരിനാണെന്ന് വ്യക്തമാക്കി. ബിഹാറിൽ ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ (ഇസിഐ) നടത്തുന്ന വോട്ടർ പട്ടികയുടെ പ്രത്യേക തീവ്രമായ പരിഷ്കരണത്തിന്റെ (എസ്‌ഐആർ) പശ്ചാത്തലത്തിലാണ് മമതയുടെ ഈ പരാമർശങ്ങൾ.

അതേസമയം മമത ബാനർജിയുടെ പ്രസ്താവനയെ ഇസിഐ ഉദ്യോഗസ്ഥർക്കുള്ള “ഭീഷണി” എന്നാണ് ബിജെപി വിശേഷിപ്പിച്ചത്. ബിജെപിയുടെ ഐടി സെൽ ദേശീയ കൺവീനർ അമിത് മാളവ്യ, മമത ഇസിഐ ഉദ്യോഗസ്ഥരെ പരസ്യമായി ഭീഷണിപ്പെടുത്തുകയാണെന്നും, തങ്ങളുടെ “നിയമവിരുദ്ധ ബംഗ്ലാദേശി, റോഹിംഗ്യൻ വോട്ട് ബാങ്ക് സംരക്ഷിക്കാൻ” ശ്രമിക്കുകയാണെന്നും ആരോപിച്ചു. വോട്ടർ പട്ടികയെ അവർ എതിർക്കുന്നത് വ്യാജ വോട്ടർമാരെ ആശ്രയിച്ചാണ് ടിഎംസിയുടെ നിലനിൽപ്പ് എന്ന് അവർക്കറിയുന്നത് കൊണ്ടാണെന്നും ഇത് ഭരണഘടനയ്ക്കും ജനാധിപത്യത്തിനും നേരെയുള്ള ആക്രമണമാണെന്നും മാളവ്യ കൂട്ടിച്ചേർത്തു.

You might also like