പാലക്കാട് കുഴഞ്ഞുവീണു മരിച്ച നഴ്സിന് കോവിഡ് സ്ഥിരീകരിച്ചു.

0
പാലക്കാട്: കോട്ടത്തറ ട്രൈബല്‍ സ്പെഷ്യാലിറ്റി ആശുപത്രിയില്‍ ഡ്യൂട്ടിയ്ക്കിടെ മരിച്ച നഴ്സ് രമ്യയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം രാത്രിയാണ് രമ്യ കുഴഞ്ഞുവീണു മരിച്ചത്. മരണ ശേഷം നടത്തിയ ട്രൂനാറ്റ് പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. അഗളി ദോണിഗുണ്ട് സ്വദേശിയാണ് മുപ്പത്തിയഞ്ചു വയസുള്ള രമ്യ. ആദ്യം നടത്തിയ റാപ്പിഡ് ആന്‍റിജന്‍ പരിശോധനയില്‍ കോവിഡ് നെഗറ്റീവ് ആയിരുന്നു. ഷിബുവാണ് ഭര്‍ത്താവ്, ആല്‍ബില്, മെല്‍ബിന്‍ എന്നിവര്‍ മക്കളാണ്.
രാത്രിയിലെ ഭക്ഷണം കഴിച്ചു കഴിഞ്ഞ് ഡ്യൂട്ടിയില്‍ പ്രവേശിച്ച രമ്യ ക്ഷീണം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വാര്‍ഡിലെ കസേരയില്‍ ഇരിക്കുകയായിരുന്നു. എന്നാല്‍, പെട്ടെന്നു തന്നെ കുഴഞ്ഞ് വീഴുകയുമായിരുന്നു. ഹൃദയസ്തംഭനം മൂലമാണ് മരണം സംഭവിച്ചതെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
You might also like