
റഷ്യന്‍ ആയുധ നിര്‍മാണത്തില്‍ പ്രധാന പങ്കു വഹിക്കുന്ന ബ്രയാന്‍സ്‌ക് കെമിക്കല്‍ പ്ലാന്റ് ആക്രമിച്ച് ഉക്രെയ്ന്‍; വന്‍ നാശനഷ്ടമെന്ന് റിപ്പോര്‍ട്ട്
മോസ്‌കോ: റഷ്യയിലെ കെമിക്കല്‍ പ്ലാന്റ് ആക്രമിച്ച് ഉക്രെയ്ന്‍. ബ്രിട്ടീഷ് നിര്‍മിത ദീര്‍ഘദൂര മിസൈലായ ‘സ്റ്റോം ഷാഡോ’ ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്ന് ഉക്രെയ്ന്‍ അറിയിച്ചു. 250 കിലോ മീറ്റര്‍ ദൂരം വരെ പ്രഹര ശേഷിയുള്ള ക്രൂയ്സ് മിസൈലാണ് സ്റ്റോം ഷാഡോ.
മിസൈലുകള്‍ റഷ്യയുടെ വ്യോമ പ്രതിരോധ സംവിധാനം ഭേദിച്ചെന്നും ആക്രമണം വിജയകരമായിരുന്നുവെന്നും ഉക്രെയ്ന്‍ സൈന്യത്തിന്റെ ജനറല്‍ സ്റ്റാഫ് അറിയിച്ചു. അപ്രതീക്ഷിത ആക്രമണത്തില്‍ റഷ്യയ്ക്കുണ്ടായ നാശനഷ്ടങ്ങളുടെ കണക്കെടുപ്പുകള്‍ തുടരുകയാണ്.
റഷ്യയിലെ ബ്രയാന്‍സ്‌ക് കെമിക്കല്‍ പ്ലാന്റിന് നേരേ ചൊവ്വാഴ്ച രാത്രിയാണ് മിസൈല്‍ ആക്രമണമുണ്ടായതെന്നാണ് റിപ്പോര്‍ട്ട്. റഷ്യന്‍ സൈന്യത്തിന്റെ ആയുധ നിര്‍മാണത്തില്‍ പ്രധാന പങ്കു വഹിക്കുന്ന കേന്ദ്രമാണ് ബ്രയാന്‍സ്‌ക് കെമിക്കല്‍ പ്ലാന്റ്.
വെടിമരുന്നുകള്‍, സ്ഫോടക വസ്തുക്കള്‍, റോക്കറ്റ് ഇന്ധനത്തിന് ആവശ്യമായ ഘടകങ്ങള്‍ തുടങ്ങിയവയെല്ലാം ഉല്‍പാദിപ്പിക്കുന്നത് ഈ പ്ലാന്റില്‍ നിന്നാണെന്ന് ഉക്രെയ്ന്‍ സൈനിക വക്താവ് പറഞ്ഞു.
