ഗാസയില്‍ വെടിനിര്‍ത്തല്‍ തീരുമാനിച്ച്‌ ഇസ്രയേലും പലസ്തീനും

0

ഗാസയില്‍ വെടിനിര്‍ത്തലിന് തീരുമാനിച്ച്‌ ഇസ്രയേലും പലസ്തീനും. ഈജിപ്തിന്റെയും ഖത്തറിന്റെയും നേതൃത്വത്തില്‍ ചേര്‍ന്ന മധ്യസ്ഥ ചര്‍ച്ചയിലാണ് നിര്‍ണായക തീരുമാനം. സുരക്ഷ സംബന്ധിച്ച ഇസ്രയേല്‍ ക്യാബിനറ്റ് വെടിനിര്‍ത്തല്‍ തീരുമാനം അംഗീകരിച്ചു.

ഗാസയില്‍ രണ്ടാഴ്ചയോളമായി തുടരുന്ന ആക്രമണങ്ങള്‍ക്കെതിരെ ഖത്തര്‍ പ്രതികൂല നിലപാടായിരുന്നു സ്വീകരിച്ചത്. സ്ത്രീകളെയും കുട്ടികളെയും കൊലപ്പെടുത്തിയ ഇസ്രയേല്‍ നടപടിയെ ശക്തമായി ഖത്തര്‍ അപലപിച്ചിരുന്നു. സംഘര്‍ഷം അവസാനിപ്പിച്ച്‌ സമാധാനം പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് യുഎന്‍ നേതൃത്വത്തില്‍ ഈജിപ്ത്, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങള്‍ സമവായ ശ്രമങ്ങള്‍ നടത്തിവരികയായിരുന്നു.

ഏഴു വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ സംഘര്‍ഷമാണു പശ്ചിമേഷ്യയില്‍ നടന്നത്.ജറൂസലമിലെ അല്‍ അഖ്സ പള്ളിയില്‍ ആരംഭിച്ച സംഘര്‍ഷമാണ് രൂക്ഷമായത്. ഇസ്രയേലില്‍ നിരവധി മലയാളികള്‍ താമസിക്കുന്ന അഷ്‌കലോണ്‍ നഗരത്തിലേക്ക് ഹമാസ് നടത്തിയ റോക്കറ്റാക്രമണത്തിലാണ് അടിമാലി സ്വദേശി സൗമ്യ സന്തോഷ് കൊല്ലപ്പെട്ടത്. ടെല്‍ അവീവിനു നേരെയും റോക്കറ്റാക്രമണമുണ്ടായി. ഗാസയിലെ ഹമാസ് കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടായിരുന്നു ഇസ്രയേലിന്റെ തിരിച്ചടി.

ഇസ്രയേലിനെ സംബന്ധിച്ച്‌ തീവ്രവാദികള്‍, വാണിജ്യ തലസ്ഥാനമായ ടെല്‍ അവീവിനെയാണ് ലക്ഷ്യമിടുന്നത്. ഇസ്രായേലും അമേരിക്കയും ഒരു തീവ്രവാദ സംഘടനയായി കണക്കാക്കപ്പെടുന്ന ഇസ്ലാമിക ഹമാസ് ഗ്രൂപ്പുമായുള്ള ഏറ്റുമുട്ടലിനെ ലോകരാജ്യങ്ങള്‍ ശക്തമായി അപലപിച്ചിരുന്നു.

You might also like