
ആഭ്യന്തര സംഘര്‍ഷം രൂക്ഷം; മാലിയില്‍ അഞ്ച് ഇന്ത്യന്‍ പൗരന്‍മാരെ തട്ടിക്കൊണ്ടുപോയി
ബാമാകോ : പശ്ചിമ ആഫ്രിക്കന്‍ രാജ്യമായ മാലിയില്‍ സംഘര്‍ഷം വര്‍ധിച്ചുവരുന്നതിനിടെ അഞ്ച് ഇന്ത്യന്‍ പൗരന്മാരെ തട്ടിക്കൊണ്ടു പോയതായി ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു. തട്ടിക്കൊണ്ടുപോകലിന്റെ ഉത്തരവാദിത്തം ഇതുവരെ ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ല. എങ്കിലും അല്‍-ഖ്വയ്ദയും ഐഎസുമായി ബന്ധമുള്ള ഭീകര സംഘടനയാണ് പിന്നിലെന്ന ചില സൂചനകളും പുറത്തുവരുന്നുണ്ട്.
പടിഞ്ഞാറന്‍ മാലിയിലെ കോബ്രിക്ക് സമീപം വ്യാഴാഴ്ച ആയുധധാരികളായ ചിലര്‍ ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയെന്നാണ് വാര്‍ത്താ ഏജന്‍സിയായ എഎഫ്പി റിപ്പോര്‍ട്ട് ചെയ്തത്
