
സ്റ്റുഡന്റ് വിസക്ക് വേണ്ട ബാങ്ക് ബാലന്‍സ് തുക ഉയര്‍ത്തി
ലണ്ടന്‍: കുടുംബങ്ങളെയും, വിദ്യാര്‍ത്ഥികളെയും സീസണല്‍ വര്‍ക്കര്‍മാരെയും ബാധിക്കുന്ന, ബ്രിട്ടീഷ് വിസ നിയമങ്ങളിലെ മാറ്റങ്ങള്‍ ഇന്നലെ മുതല്‍ പ്രാബല്യത്തില്‍ വന്നു. കുറഞ്ഞ വേതനമുള്ള തൊഴിലാളികളില്‍ ഉള്ള ബ്രിട്ടന്റെ അമിതാശ്രയം കുറയ്ക്കുന്നതിനായിട്ടാണ് പുതിയ ഒരുപറ്റം മാറ്റങ്ങള്‍ കുടിയേറ്റ നിയമത്തില്‍ ഹോം ഓഫീസ് കൊണ്ടുവന്നത്. ഒക്ടോബറില്‍ പ്രഖ്യാപിച്ച മാറ്റങ്ങള്‍ 2025 ലും 2026 ലുമായി പടിപടിയായി നടപ്പിലാക്കും. ഈ മാറ്റങ്ങളില്‍ ഉള്‍പ്പെടുന്ന, ബ്രിട്ടനില്‍ ജോലി ചെയ്യാന്‍ എത്തുന്നവര്‍ എ ലെവല്‍ സ്റ്റാന്‍ഡേര്‍ഡ് ഇംഗ്ലീഷ് ഭാഷ പരീക്ഷ പാസ്സാകണമെന്ന നിബന്ധന ജനുവരി വരെ നടപ്പിലാക്കില്ല.
