
രണ്ടുമാസത്തെ ഇടവേളക്കു ശേഷം നേപ്പാളിൽ പുതിയ പ്രക്ഷോഭം
കാഠ്മണ്ഠു: രണ്ടുമാസത്തെ ഇടവേളക്കു ശേഷം നേപ്പാളിൽ പുതിയ പ്രക്ഷോഭം. തെരുവിലിറങ്ങിയ ജെൻ സി പ്രക്ഷോഭകരെ നേരിടാൻ രാജ്യത്ത് കർഫ്യൂ പ്രഖ്യാപിച്ചു. സിമാറയിൽ പ്രക്ഷോഭകരും പൊലീസും തമ്മിൽ സംഘർഷമുണ്ടായി.
പ്രാദേശിക സമയം ഉച്ചക്ക് ഒരു മണി മുതൽ എട്ടുമണിവരെയാണ് കർഫ്യൂ പ്രഖ്യാപിച്ചത്. നിലവിലെ സ്ഥിതിഗതികൾ നിയന്ത്രണാതീതമാണെന്നും പൊലീസും പ്രക്ഷോഭകരും തമ്മിൽ സംഘർഷമുണ്ടായതിന്റെ പശ്ചാത്തലത്തിൽ കർഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണെന്നും പൊലീസ് അറിയിച്ചു.
ബുധനാഴ്ച പ്രക്ഷോഭത്തിനിടെ ഏതാനും ജെൻ സി പ്രക്ഷോഭകർക്ക് പരിക്കേറ്റിരുന്നു. രാജ്യത്ത് 2026 മാർച്ച് അഞ്ചിനാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്.
