പ്രവാസികളുടെ ശ്രദ്ധയ്ക്ക്; നോര്‍ക്ക കെയര്‍ ഇന്‍ഷുറന്‍സ് രജിസ്ട്രേഷന് ഇനി രണ്ട് നാള്‍ കൂടി

0

കൊച്ചി: പ്രവാസി മലയാളികള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്‌സ് വഴി നടപ്പിലാക്കുന്ന സമഗ്ര ആരോഗ്യ അപകട ഇന്‍ഷുറന്‍സ് പദ്ധതിയായ നോര്‍ക്ക കെയറില്‍ രജിസ്റ്റര്‍ ചെയ്യാനുള്ള അവസാന തിയതി അടുക്കുന്നു. ഈ വര്‍ഷം നവംബര്‍ 30 വരെ മാത്രമാണ് പദ്ധതിയിലേക്ക് എന്റോള്‍ ചെയ്യാനുള്ള അവസരം.

സാധുവായ നോര്‍ക്ക പ്രവാസി ഐഡി, സ്റ്റുഡന്റ് ഐഡി, എന്‍.ആര്‍.കെ ഐഡി കാര്‍ഡ് എന്നിവയുള്ള പ്രവാസി കേരളീയര്‍ക്ക് നോര്‍ക്ക കെയറിലേക്ക് എന്റോള്‍ ചെയ്യാവുന്നതാണ്. നോര്‍ക്ക റൂട്ട്‌സിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ചോ നോര്‍ക്ക കെയര്‍ മൊബൈല്‍ ആപ്പുകള്‍ മുഖേനയോ രജിസ്റ്റര്‍ ചെയ്യാന്‍ സൗകര്യം ഉണ്ട്.

നിലവില്‍ കേരളത്തിലെ 500 ലധികം ആശുപത്രികള്‍ ഉള്‍പ്പെടെ രാജ്യത്തെ 18000 ത്തോളം ആശുപത്രികള്‍ വഴി പ്രവാസി കേരളീയര്‍ക്ക് ക്യാഷ്ലെസ് ചികിത്സ ഉറപ്പാക്കുന്നതാണ് പദ്ധതി. പദ്ധതിയില്‍ ചേരാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി നോര്‍ക്ക ആസ്ഥാനത്ത് ഹെല്‍പ്‌ലൈന്‍ സേവനവും ലഭ്യമാണ്. ഓണ്‍ലൈനായി വീഡിയോ കോണ്‍ഫെറെന്‍സിങ് സംവിധാനത്തിലൂടെയാണ് സഹായം ലഭ്യമാക്കുക.

നോര്‍ക്ക കെയര്‍ എന്റോള്‍മെന്റിനുളള അവസാന തിയതി 2025 നവംബര്‍ 30 വരെ എല്ലാ പ്രവൃത്തി ദിവസവും ഉച്ചയ്ക്ക് മൂന്ന് മുതല്‍ 3:45 വരെ ഈ സംവിധാനം പ്രവര്‍ത്തിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. നോര്‍ക്ക റൂട്ട്‌സ് വെബ്‌സൈറ്റ് വഴി വീഡിയോ കോള്‍ മുഖാന്തിരമാണ് പ്രവേശിക്കേണ്ടത് എന്നും അധികൃതര്‍ അറിയിച്ചു

You might also like