കനത്ത പുക മഞ്ഞിൽ വലഞ്ഞ് ഉത്തരേന്ത്യ: ഡല്‍ഹിയിലെ വ്യോമ, റെയില്‍, റോഡ് ഗതാഗതം താറുമാറായി

0

ഡൽഹി: കനത്ത പുക മഞ്ഞിൽ വലഞ്ഞ് ഉത്തരേന്ത്യ. ഡല്‍ഹിയിലെ വ്യോമ, റെയില്‍, റോഡ് ഗതാഗതം താറുമാറായി. 300 ൽ അധികം വിമാന സർവീസുകൾ വൈകി. 40 വിമാനങ്ങൾ റദ്ദാക്കി.ഡൽഹിയിൽ വായു മലിനീകരണവും രൂക്ഷമായി തുടരുകയാണ്.

വായു മലിനീകരണത്തിനൊപ്പം ശൈത്യം കടുത്തതാണ് ഉത്തരേന്ത്യയിൽ സാഹര്യം കൂടുതൽ രൂക്ഷമാക്കിയത്. രാവിലെ രൂപപ്പെട്ട പൂകമഞ്ഞിൽ പലയിടങ്ങളിലും കാഴ്‌ച പരിധി പൂജ്യമായി കുറഞ്ഞു. ഡല്‍ഹിയിലെ വ്യോമ, റെയില്‍, റോഡ് ഗതാഗതം താറുമാറായി. പ്രധാനമന്ത്രിയുടെയും മെസ്സിയുടെ അടക്കം നിരവധി വിമാനങ്ങളെ മൂടൽ മഞ്ഞു ബാധിച്ചു.

You might also like