
ഉറക്കക്കുറവ് കാൻസർ ഉൾപ്പെടെ ഗുരുതരമായ രോഗങ്ങളുടെ സാധ്യത വർധിപ്പിക്കും
ഉറക്കക്കുറവ് അഥവാ ഉറക്കത്തിന്റെ നിലവാരമില്ലായ്മ കാൻസർ ഉൾപ്പെടെയുള്ള നിരവധി ഗുരുതരമായ രോഗങ്ങളുടെ സാധ്യത വർധിപ്പിക്കാൻ കാരണമായേക്കാം എന്ന് പല പഠനങ്ങളും സൂചിപ്പിക്കുന്നു. ഉറക്കത്തെ നിയന്ത്രിക്കുന്ന പ്രധാന ഹോർമോണാണ് മെലാടോണിൻ. ഇത് രാത്രിയിൽ മാത്രമാണ് ശരീരം ഉത്പാദിപ്പിക്കുന്നത്. മെലാടോണിന് ശക്തമായ ആന്റിഓക്സിഡന്റ് ഗുണങ്ങളുണ്ട്. ഇത് കോശങ്ങൾക്ക് കേടുപാടുകൾ വരുത്തുന്ന ഫ്രീ റാഡിക്കലുകളെ ചെറുക്കാൻ സഹായിക്കുകയും, ട്യൂമർ വളർച്ച തടയാൻ സഹായിക്കുകയും ചെയ്യുന്നു.
