നിർണായക നിർദേശവുമായി സൗദി ഇൻഷുറൻസ് കൗൺസിൽ; വീട്ടിലെ തുടർചികിത്സയ്ക്കും പരിരക്ഷ

0

റിയാദ്: ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ സംബന്ധിച്ച നിർണായക നിർദേശങ്ങൾ പുറത്തുവിട്ട്‌ സൗദി അറേബ്യൻ ആരോഗ്യ ഇൻഷുറൻസ് കൗൺസിൽ. ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ-്‌തശേഷവും രോഗികൾക്ക് വീട്ടിൽ തുടരേണ്ടിവരുന്ന നിർബന്ധിത ചികിത്സകൾക്ക് പരിരക്ഷ ലഭിക്കും. ആശുപത്രിവിട്ടാലും ചികിത്സ തുടരുന്ന രോഗികൾക്ക് ആവശ്യമായ മെഡിക്കൽ സേവനങ്ങൾ വീട്ടിൽവച്ച്‌ തുടരാൻ പരിരക്ഷ സഹായകരമാകുമെന്നും ക‍ൗൺസിൽ വ്യക്തമാക്കി.

മൂത്രമൊഴിക്കാൻ ഉപയോഗിക്കുന്ന കത്തീറ്ററിന്റെ പരിചരണം, ശസ-്‌ത്രക്രിയയ-്‌ക്കുശേഷം സിരകളിലൂടെ മരുന്നുകളും ദ്രാവകങ്ങളും നൽകൽ, ശസ-്‌ത്രക്രിയ മുറിവുകളുടെയും മറ്റ് മുറിവുകളുടെയും പരിചരണം എന്നിവ ഇൻഷുറൻസ് പരിരക്ഷയിൽ ഉൾപ്പെടും. രോഗിയുടെ ആരോഗ്യനില അനുസരിച്ച് ഡോക-്‌ടർ നിർദേശിക്കുന്ന മറ്റ് സേവനങ്ങൾക്കും പരിരക്ഷ ലഭിക്കാം. സേവനങ്ങൾക്കായി ഓൺലൈനായി അപേക്ഷിക്കാനുള്ള സൗകര്യം ആരോഗ്യ മന്ത്രാലയം ഒരുക്കിയിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.

ചികിത്സ ആവശ്യമുള്ള രോഗിയുടെ വിവരങ്ങൾ, മെഡിക്കൽ റിപ്പോർട്ടുകൾ, ഡോക-്‌ടറുടെ നിർദേശം എന്നിവ സമർപ്പിച്ചശേഷമാണ് സേവനത്തിനുള്ള അർഹതയും ആവശ്യമായ പരിചരണത്തിന്റെ രീതിയും വിലയിരുത്തുക. അംഗീകാരം ലഭിച്ചാൽ ആരോഗ്യപ്രവർത്തകർ വീട്ടിലെത്തി ചികിത്സയും പരിചരണവും നൽകും. ശസ-്‌ത്രക്രിയ കഴിഞ്ഞവർക്കും ചലനപരിമിതിയുള്ളവർക്കും പ്രായമായവർക്കും ദീർഘകാല രോഗബാധിതർക്കും വീട്ടിലെ ചികിത്സ ഏറെ പ്രയോജനകരമാണ്. രോഗികളുടെ സൗകര്യവും ചികിത്സാനുഭവവും സംതൃപ്തിയും വർധിപ്പിക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.

You might also like