പത്ത് വര്‍ഷത്തെ ദീര്‍ഘകാല ഗോള്‍ഡന്‍ വിസാ പദ്ധതിക്ക് തുടക്കം കുറിച്ച് ഖത്തര്‍

0

പത്ത് വര്‍ഷത്തെ ദീര്‍ഘകാല ഗോള്‍ഡന്‍ വിസാ പദ്ധതിക്ക് തുടക്കം കുറിച്ച് ഖത്തര്‍ ഭരണകൂടം. രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ ഭദ്രമാക്കുന്നതിനും ലോകമെമ്പാടുമുള്ള പ്രമുഖ സംരംഭകരെയും പ്രതിഭകളെയും ആകര്‍ഷിക്കുന്നതിന്റെയും ഭാഗമായാണ് പുതിയ പ്രഖ്യാപനം. പ്രവാസികള്‍ക്കും ആഗോള നിക്ഷേപകര്‍ക്കും വലിയ ആവേശം പകരുന്ന പ്രഖ്യാപനമാണ് ഖത്തര്‍ ഭരണകൂടം നടത്തിയിരിക്കുന്നത്.

തലസ്ഥാനമായ ദോഹയില്‍ നടന്ന ‘വെബ് സമ്മിറ്റ് 2026’ന്റെ വേദിയിലായിരുന്നു ഖത്തര്‍ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്‌മാന്‍ ബിന്‍ ജാസിം അല്‍ താനിയുടെ സുപ്രധാന പ്രഖ്യാപനം. നിലവിലുള്ള ഹ്രസ്വകാല വിസ രീതികളില്‍ നിന്ന് വ്യത്യസ്തമായി, വിദേശികള്‍ക്ക് സ്‌പോണ്‍സര്‍മാരുടെ സഹായമില്ലാതെ തന്നെ ഖത്തറില്‍ ദീര്‍ഘകാലം താമസിക്കാനും ബിസിനസ് ചെയ്യാനും അവസരം നല്‍കുന്നതാണ് ഗോള്‍ഡന്‍ വിസ.

You might also like