വ്യോമാക്രമണത്തില്‍ തകര്‍ന്നടിഞ്ഞ ഗാസയിലേക്ക് ഭക്ഷണവും മരുന്നുകളുമായി യുഎന്‍ ട്രക്കുകള്‍

0

 

 

ഗാസ: ഇസ്രായേലും ഹമാസും തമ്മിലുള്ള വെടിനിര്‍ത്തല്‍ കരാറിനു പിന്നാലെ, വ്യോമാക്രമണത്തില്‍ തകര്‍ന്നടിഞ്ഞ ഗാസയിലേക്ക് സഹായങ്ങള്‍ എത്തിത്തുടങ്ങി. ഐക്യരാഷ്ട്രസഭയുമായി ബന്ധപ്പെട്ട സന്നദ്ധ സംഘടനകളുടെ ആഭിമുഖ്യത്തിലാണ് സഹായം എത്തിച്ചത്. ഗാസയിലേക്കുള്ള കരേം ഷാലോം പാത ഇസ്രായേല്‍ വീണ്ടും തുറന്നതിനെ തുടര്‍ന്നാണ് മരുന്നുകള്‍, ഭക്ഷണം, ഇന്ധനം എന്നിവ അടങ്ങിയ ട്രക്കുകള്‍ ഗാസയിലെത്തിയത്.

അതിനിടെ, പരിക്കേറ്റവരെ നീക്കം ചെയ്യുന്നതിന് ആരോഗ്യ ഇടനാഴി തുറക്കണമെന്ന് ലോകാരോഗ്യ സംഘടന ആവശ്യപ്പെട്ടു. ഗാസയിലെ ആശുപത്രികളടക്കം ഇസ്രായേല്‍ തകര്‍ത്തിരുന്നു. ബാക്കിയുള്ള 13 ആരോഗ്യകേന്ദ്രങ്ങളാവട്ടെ പരിക്കേറ്റവരെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ഇവിടേക്ക് അടിയന്തിരമായി മരുന്നുകളും ആരോഗ്യപ്രവര്‍ത്തകരും എത്തേണ്ടതുണ്ടെന്ന് ലോകാരോഗ്യ സംഘടനാ വക്താവ് മാര്‍ഗരറ്റ് ഹാരിസ് പറഞ്ഞു.

You might also like